പോലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച മദ്യപനെ സ്‌റ്റേഷന്‍ ജാമ്യം കൊടുത്തു വിട്ടു: സേനയില്‍ അതൃപ്തി

0 second read
Comments Off on പോലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച മദ്യപനെ സ്‌റ്റേഷന്‍ ജാമ്യം കൊടുത്തു വിട്ടു: സേനയില്‍ അതൃപ്തി
0

മലയാലപ്പുഴ: പോലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ച നടപടിയില്‍ സേനയ്ക്കുള്ളില്‍ അമര്‍ഷം. മീന്‍മുട്ടിക്കല്‍ കളര്‍ വീട്ടില്‍ അജികുമാര്‍ (48) ആണ് പൊലീസുകാരെ ആക്രമിച്ചത്. മലയാലപ്പുഴ സ്‌റ്റേഷനിലെ ഗ്രേഡ്് എ.എസ്.ഐ മനോജ്, സി.പി.ഓ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് പ്രതിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ആറിന് പതിനൊന്നരയോടെയാണ് സംഭവം.

അജികുമാര്‍ മദ്യപിച്ചെത്തി മാതാവ് ലക്ഷ്മിയെ മര്‍ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത വിവരമറിഞ്ഞാണ് മനോജും ഉണ്ണികൃഷ്ണനും ചെന്നത്. ഇതോടെ അജികുമാര്‍ പോലീസുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. മനോജിന്റെ യൂണിഫോം വലിച്ചു കീറുകയും നെഞ്ചില്‍ തള്ളി താഴെയിടുകയും ചെയ്തു. അദ്ദേഹത്തിന് വലത് മോതിരവിരലിന് പരുക്കേറ്റു. ഉണ്ണികൃഷ്ണനെയും ഇയാള്‍ കൈയേറ്റം ചെയ്തു. പോലീസുകാരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പ്രതിയെ കസ്റ്റഡിയില്‍ എടുത്തില്ല.

പിന്നീടാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചത്. ഡ്യൂട്ടിയിലുള്ള പൊലീസുകാരെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. ഇയാളെ ജാമ്യത്തില്‍ വിടുകയും ചെയ്തു. രാഷ്ട്രീയ ഇടപെടല്‍ കാരണമാണ് പ്രതിയെ നിസാരവകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടത് എന്നാണ് ആക്ഷേപം. സേനയ്ക്കുള്ളില്‍ അതൃപ്തി ഉടലെടുത്തിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…