റാന്നി താലൂക്കാശുപത്രിയില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം: കൊല്‍ക്കത്ത സ്വദേശി അറസ്റ്റില്‍

0 second read
Comments Off on റാന്നി താലൂക്കാശുപത്രിയില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം: കൊല്‍ക്കത്ത സ്വദേശി അറസ്റ്റില്‍
0

റാന്നി: താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ മാതാവ് കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണ്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച കൊല്‍ക്കത്ത സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കാലിന് പരുക്കേറ്റ മകനുമായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ കുളിക്കാന്‍ ബാത്ത്‌റൂമില്‍ കയറിപ്പോള്‍ കൊല്‍ക്കത്ത സ്വദേശി മുജീദ് തൊട്ടടുത്ത ബാത്ത്‌റൂമിന്റെ വിടവിലൂടെ മൊബൈല്‍ കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലുളള മകന് കൂട്ടിരിക്കാന്‍ എത്തിയതാണ് മുജീദ്.

ഇയാള്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളം വയ്ക്കുകയും മറ്റുള്ള രോഗികളുടെ കൂട്ടിരുപ്പുകാരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറുകയുമായിരുന്നു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…