പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം രണ്ടാം ഘട്ടത്തിലേക്ക്: സ്റ്റാന്‍ഡിനെ ചുറ്റി 500 മീറ്റര്‍ നടപ്പാത: ഹാപ്പിനസ് പാര്‍ക്കും വിശാലമായ പാര്‍ക്കിംഗ് സൗകര്യവും

0 second read
Comments Off on പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം രണ്ടാം ഘട്ടത്തിലേക്ക്: സ്റ്റാന്‍ഡിനെ ചുറ്റി 500 മീറ്റര്‍ നടപ്പാത: ഹാപ്പിനസ് പാര്‍ക്കും വിശാലമായ പാര്‍ക്കിംഗ് സൗകര്യവും
0

പത്തനംതിട്ട : ഭരണസമിതികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് പൂര്‍ത്തീകരിച്ച് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്ന രണ്ടാംഘട്ട നിര്‍മ്മാണങ്ങളിലേക്ക് കടക്കുകയാണ് നഗരസഭ. നഗര ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബസ്സ്റ്റാന്‍ഡിന്റെ 5 ഏക്കര്‍ സ്ഥലവും പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനാണ് ഭരണസമിതിയുടെ തീരുമാനം.

ഇതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡില്‍ ഹാപ്പിനസ് പാര്‍ക്ക്, നടപ്പാത, ആധുനിക ശുചിമുറി കമ്മിറ്റി തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാറുകാര്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കി കഴിഞ്ഞു.

ബസ് സ്റ്റാന്‍ഡിന്റെ കിഴക്ക് വശം കണ്ണങ്കര തോടുമായി വേര്‍തിരിച്ച് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
നഗരത്തിന്റെ വിശ്രമ വിനോദ കേന്ദ്രമാക്കി സ്റ്റാന്‍ഡിനെ മാറ്റാനാണ് ഭരണസമിതി ലക്ഷ്യം വെക്കുന്നത്. നഗരവാസികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിച്ചേരുന്നവര്‍ക്കും പഠനത്തിനും തൊഴിലിനുമായി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്നവര്‍ക്കും വൈകുന്നേരങ്ങളില്‍ ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്പാര്‍ക്ക് ഒരുങ്ങുന്നത്

അഞ്ച് അടി വീതിയില്‍ നഗരസഭ ബസ് സ്റ്റാന്‍ഡിനെ ചുറ്റി നിര്‍മ്മിക്കുന്ന നടപ്പാതയ്ക്ക് 500 മീറ്ററോളം നീളം വരും. സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ പ്രഭാത സായാഹ്ന നടത്തക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും ഒരു പരിധിവരെ ഇത് പരിഹാരമാകും. ബസ്സ്റ്റാന്‍ഡിലെ പാര്‍ക്കിംഗ് യാര്‍ഡിലേക്കുള്ള െ്രെഡവ് വേ പത്തടി വീതിയില്‍ നിര്‍മ്മിക്കും

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…