
പന്തളം: സ്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സ്കൂട്ടര്‍ ഓടിച്ച മകന് അത്ഭുതകരമായ രക്ഷപ്പെട്ടു. പന്തളം, മുടയൂര്‍ക്കോണം ,തുണ്ടത്തില്‍ ബഥേല്ഭവനില് ടി എം ശാമുവലിന്റെ ( പാപ്പച്ചന്) ഭാര്യ വത്സമ്മ (61) ആണ് മരിച്ചത്. മകന് സാജനോടൊപ്പം പന്തളത്തേക്ക് സ്കൂട്ടറില്‍ വരുമ്പോള്‍ മുട്ടാര്‍ ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 45 ന് ആയിരുന്നു അപകടം. പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറി സാജന് ഓടിച്ചു വരികയായിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്ന അമ്മ വത്സമ്മ ഇടിയുടെ ആഘാതത്തില്‍ ലോറിക്ക് അടിയില്‍ അകപ്പെട്ടു. മറ്റു മക്കള്‍: സ്റ്റീഫന്‍
(ദുബൈ), സൗമ്യ (കുവൈറ്റ്). മരുമക്കള്‍: ലിജു, നൗഫിയ (ദുബൈ). പന്തളം പോലീസ് കേസെടുത്തു.