തേനി ജില്ലയില്‍ കനത്ത മഴ: ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി

0 second read
Comments Off on തേനി ജില്ലയില്‍ കനത്ത മഴ: ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി
0

ഉത്തമപാളയം: തേനി ജില്ലയില്‍ കനത്ത മഴ. ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്.ഇതുമൂലം റോഡുകളില്‍ മഴവെള്ളം കയറുകയും പെരിയകുളം, മധുര, പഴയ ബസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ ഗതാഗതക്കുരുക്കുണ്ടായി.

മഴയെ തുടര്‍ന്ന് തേനി, വീരപാണ്ടി, ബോഡി, പെരിയകുളം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചൂടിന് ശമനം വന്നതും തണുത്ത കാലാവസ്ഥയും ഉണ്ടായത് ആശ്വസമായിട്ടുണ്ട്. ഉത്തമപാളയം, കോമ്പൈ, അനുമന്തന്‍പ്പെട്ടി, കെ. പുതുപ്പെട്ടി പ്രദേശങ്ങളില്‍ മഴയെ ആശ്രയിച്ചുള്ള കൃഷികള്‍ക്കായി നിലം ഉഴുതലും നടക്കുന്നു.

അതെ സമയം ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷിതരായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.വി. ഷാജിവന മുന്നറിയിപ്പ് നല്കി. മഴയുള്ളപ്പോള്‍ മരങ്ങള്‍ക്കും വൈദ്യുത തൂണുകള്‍ക്കും സമീപം നില്‍ക്കരുത്. നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ ആ പ്രദേശങ്ങളിലേക്ക് പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…