
അടൂർ: മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിൽ വയോധികനെ കാണാതായി.മണക്കാല സ്വദേശി ഗോവിന്ദൻ(60) എന്നയാളെയാണ് കാണാതായത്. മീൻ പിടിക്കുന്നതിന് ചൂണ്ടയിടുകയായിരുന്നു. തുടർന്ന് തേങ്ങ ഒഴുകി വരുന്നത് കണ്ട് ഇത് എടുക്കുന്നതിനായി പള്ളിക്കലാറ്റിലേക്ക് ചാടി ഒഴുക്കിൽ പെടുകയായിരുന്നുവെന്ന് അഗ്നി രക്ഷാ സേന അധികൃതർ പറത്തു. ഗോവിന്ദനെ കണ്ടെത്തുന്നതിനായി അഗ്നി രക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലൂം ഫലം കണ്ടില്ല. രാത്രി വൈകിയതിനാലും പ്രതികൂല കാലാവസ്ഥ ആയതിനാലും സേന താൽക്കാലികമായി തിരച്ചിൽ അവസാനിപ്പിച്ചു.