ജില്ലയില്‍ ബൈക്ക് അപകടങ്ങളില്‍ രണ്ടു യുവാക്കള്‍ മരിച്ചു: കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ലോറിയില്‍ ഇടിച്ചും പന്തളത്ത് ബൈക്കും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചും അപകടം

0 second read
Comments Off on ജില്ലയില്‍ ബൈക്ക് അപകടങ്ങളില്‍ രണ്ടു യുവാക്കള്‍ മരിച്ചു: കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ലോറിയില്‍ ഇടിച്ചും പന്തളത്ത് ബൈക്കും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചും അപകടം
0

പത്തനംതിട്ട: കോന്നിയിലും പന്തളത്തുമുണ്ടായ ബൈക്ക് അപകടങ്ങളില്‍ രണ്ടു യുവാക്കള്‍ മരിച്ചു. പന്തളത്ത് എംസി റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരനായ ഉള്ളന്നൂർ മുണ്ടോകുളഞ്ഞിയിൽ പുളിമൂട്ടിൽ സജി നിവാസിൽ താമസിക്കുന്ന വിജയൻ്റെ മകൻ ആദര്‍ശ് (21) ആണ് മരിച്ചത്. പന്തളം മെഡിക്കല്‍ മിഷന്‍ ജംക്ഷന് സമീപമാണ് അപകടം ഉണ്ടായത്. പറന്തല്‍ മാര്‍ ക്രിസോസ്റ്റം കോളേജിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.

കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് യുവാവ് മരിച്ചത്. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ സ്വദേശി വാഴമുട്ടത്ത് വീട്ടില്‍ പരേതനായ രാജേന്ദ്രന്റെയും ശാന്തയുടെയും മകന്‍ ശരത്ത് രാജ്(23) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. പൂവന്‍പാറയില്‍ നിര്‍ത്തിയിട്ടിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടത്തിന് ശേഷം അരമണിക്കൂറോളം ഇയാള്‍ റോഡില്‍ കിടന്നിരുന്നു. പിന്നീട് കോന്നി പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറിലും ഫുഡ് ഡെലിവറി ബോയ് ആയും ഇയാള്‍ ജോലി ചെയ്തുവരുന്നുണ്ട്. ഇപ്പോള്‍ പത്തനാപുരത്തെ വീട്ടില്‍ ആണ് താമസം. ജോലി കഴിഞ്ഞ് പത്തനാപുരത്തെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സഹോദരി : ശാരിക

Load More Related Articles
Comments are closed.

Check Also

മോക്ഡ്രില്‍ ഇന്ന് വൈകിട്ട് നാലിന്: അരമണിക്കൂര്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

പത്തനംതിട്ട: ദേശീയ തലത്തിലുള്ള സിവില്‍ ഡിഫന്‍സ് തയാറെടുപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4…