പണിക്ക് വിളിച്ചില്ല, കടം ചോദിച്ചിട്ട് കൊടുത്തുമില്ല: രണ്ടു പേരെ കുത്തിവീഴ്ത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

0 second read
Comments Off on പണിക്ക് വിളിച്ചില്ല, കടം ചോദിച്ചിട്ട് കൊടുത്തുമില്ല: രണ്ടു പേരെ കുത്തിവീഴ്ത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
0

പത്തനംതിട്ട: കടം ചോദിച്ചത് കൊടുക്കാത്തതിന് അയിരൂര്‍ കൈതക്കോടി സ്വദേശിയെയും സുഹൃത്തിനെയും കുത്തിക്കൊലപെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂര്‍ കൈതക്കോടി പുതിയകാവ് പാറക്കാലായില്‍ വീട്ടില്‍ നിന്നും ആറന്മുള ഐക്കര അനിലിന്റെ വക സരോവരം വീട്ടില്‍ വാടകക്ക് താമസിക്കുന്ന ശിവകുമാര്‍ (49), സുഹൃത്ത് ഷിബു എന്നിവര്‍ക്ക് ഞായറാഴ്ച്ച സന്ധ്യക്കാണ് കുത്തേറ്റത്. പ്രതി മലയാലപ്പുഴ താഴം രഞ്ജിത്ത് ഭവനം വീട്ടില്‍ രഞ്ജിത്ത് (37) ആണ് പിടിയിലായത്.

ശിവകുമാറിന്റെ പണിക്കാര്‍ വാടകയ്ക്ക് താമസിക്കുന്ന മൂക്കന്നൂര്‍ നാരായണഭവനം വീടിന്റെ സിറ്റൗട്ടില്‍ വച്ചാണ് ആക്രമണമുണ്ടായത്. രഞ്ജിത്തിനെ പണിക്കായി ശിവകുമാര്‍ വിളിക്കാത്തതും മറ്റും ആക്രമണ
കാരണമായി. അസഭ്യം വിളിച്ചുകൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാഞ്ഞടുത്ത രഞ്ജിത്ത് സിറ്റൗട്ടില്‍ ഇരുന്ന ശിവകുമാറിന്റെ പിന്‍ഭാഗത്ത് കത്തികൊണ്ട് രണ്ടുപ്രാവശ്യം ആഞ്ഞുകുത്തുകയായിരുന്നു. ഇയാള്‍ക്ക് ആഴത്തില്‍ മുറിവേറ്റു. തടസ്സം പിടിക്കാന്‍ ഓടിയെത്തിയ വീടിന്റെ ഉടമസ്ഥനെ രഞ്ജിത്ത് ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് മുറ്റത്തു നിന്ന ഷിബുവിന്റെ വയറിന്റെ ഇരുവശത്തും കുത്തി ആഴത്തില്‍ മുറിവേല്‍പ്പിച്ചു. ഓടിയെത്തിയ അയല്‍വാസി നീലകണ്ഠനെയും കുത്തി കൈക്ക് പരിക്കേല്‍പ്പിച്ചു.

ശിവകുമാറും ഷിബുവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത് അറിഞ്ഞു കോയിപ്രം പോലീസ് അവിടെയെത്തി മൊഴി രേഖപ്പെടുത്തി. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം ഷിബു ഐ സി യുവിലായതിനാല്‍ ശിവകുമാറിന്റെ മൊഴി എടുത്താണ്‌കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രതിക്കായി മലയാലപ്പുഴയില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ടതായി അറിഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇയാളുടെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി, തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ മലയാലപ്പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് നടത്തിയ തെളിവെടുപ്പില്‍ സംഭവം നടന്ന വീടിനു മുന്‍വശം റോഡുവക്കിലെ പുല്ലുകള്‍ക്കിടയില്‍ നിന്നും കത്തി പോലീസ് കണ്ടെടുത്തു.

പ്രതി സഞ്ചരിച്ച ബൈക്കിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ട് സ്‌റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ മുഹ്‌സിന്‍ മുഹമ്മദ് , സി പി ഓമാരായ ശ്രീജിത്ത് ,രതീഷ് ,അനന്തു ,വിപിന്‍രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…