അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജലവിതരണം ഒരുക്കി ബി.ആന്‍ഡ്.യു

0 second read
Comments Off on അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജലവിതരണം ഒരുക്കി ബി.ആന്‍ഡ്.യു
0

അടൂര്‍: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജലവിതരണ മൊരുക്കി ബി.ആന്‍ഡ്.യു ഫൗണ്ടേഷന്‍.ഒ.പി. ഹാളിലും, പ്രസവ വാര്‍ഡിലുമാണ് സംവിധാനമൊരുക്കിയിരിക്കുന്നത്.പ്രസവം കഴിഞ്ഞ ശേഷം അമ്മമാര്‍ക്ക് ആവശ്യമായ ചൂടുവെള്ളം ആശുപത്രിയില്‍ ലഭ്യമായിരുന്നില്ല. പക്ഷെ പലപ്പോഴും ബന്ധുക്കള്‍ പുറത്ത് പോയി കടകളില്‍ നിന്നും വാങ്ങിയാണ് ചൂടുവെള്ളം എത്തിച്ചിരുന്നത്.ഈ സഹചര്യം ആശുപത്രി അധികൃതരില്‍ നിന്നും മനസ്സിലാക്കിയ ജനമൈത്രി സമിതിയംഗം നിസാര്‍ റാവുത്തറാണ് ബി. ആന്‍ഡ്.യു.ഫൗണ്ടേഷന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്ന് പ്രസവവാര്‍ഡിലും കൂടാതെ ഒ.പി. വാര്‍ഡിലുമായി വാട്ടര്‍ ഡിസ്പെന്‍സറും,പ്യൂരിഫയറും സ്ഥാപിക്കുകയായിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗര സഭ ചെയര്‍ പേഴ്‌സണ്‍ ദിവ്യ റജി മുഹമ്മദ് അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണത്തുണ്ടില്‍, ആശുപത്രി സൂപ്രണ്ട് ജെ.മണികണ്ഠന്‍,പറക്കോട് ഇമാം ജനാബ് റിയാസ് ബാഖവി, ബി. ആന്‍ഡ് .യു. പ്രതിനിധി പി.എം താജ്,നൗഷാദ് അമാന്‍ എന്നിവര്‍ പങ്കെടുത്തു. ബി.ആന്‍.യുവിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന പഠനോപകരണ വിതരണവും കഴിഞ്ഞ ദിവസം ആരംഭിച്ചു. ഒട്ടേറെ വിദ്യാര്‍ഥികളുടെ പഠന ചിലവ് വഹിക്കുന്ന സംഘടന കൂടിയാണ് ബി.ആന്‍ഡ്.യു.ഫൗണ്ടേഷന്‍. ദുബയാണ് ഫൗണ്ടേഷന്റെ അസ്ഥാനം.

 

Load More Related Articles
Load More By Editor
Load More In LOCAL
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…