കേരളത്തിലെ സാത്താന്‍ ആരാധകരുടെ വേരുകള്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്കും: ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ടൂറിസം കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന

0 second read
Comments Off on കേരളത്തിലെ സാത്താന്‍ ആരാധകരുടെ വേരുകള്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്കും: ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ടൂറിസം കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന
0

അജോ കുറ്റിക്കന്‍

കോട്ടയം: കേരളത്തിലെ സാത്താന്‍ ആരാധകര്‍ക്ക് അതിര്‍ത്തിക്കപ്പുറവും വേരുകള്‍. ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളും ഉള്‍നാടന്‍ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് സാത്താന്‍ ആരാധന നടക്കുന്നതെന്നാണ് വിവരം. ഇടുക്കി ജില്ലയിലെ പ്രമുഖ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ ബിസിനസുകാര്‍ മുതല്‍ ഓട്ടോറിക്ഷ െ്രെഡവറുമാരുവരെ ഈ സംഘത്തിലുണ്ടെന്ന് പറയപ്പെടുന്നു.

തൃശൂരിന് സമീപം പ്രവര്‍ത്തിക്കുന്ന കള്‍ട്ട് ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകനായിരുന്ന കട്ടപ്പന സ്വദേശിയായ വ്യക്തിയുടെ നേതൃത്വത്തിലാണ് സാത്താന്‍ ആരാധനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതത്രെ.ടൂറിസത്തിന്റെ പേരിലെത്തുന്ന വിദേശികളും ഇടുക്കിക്കിക്കു പുറമെ കോട്ടയം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് ആരാധനയ്ക്കായി തമിഴ്‌നാട്ടില്‍ എത്തുന്നത്.മേഘമലയിലെ ഒരു ഫാംഹൗസ് കേന്ദ്രീകരിച്ചാണ് ആരാധനകള്‍ നടക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ നിന്ന് സാത്താന്‍ ആരാധനയ്ക്കായി എത്തുന്ന സംഘം കമ്പത്ത് ഒത്തുചേര്‍ന്നതിനുശേഷം തങ്ങളുടെ വാഹനങ്ങള്‍ ഇവിടുത്തെ സ്വകാര്യ പാര്‍ക്കിംഗ് പോയിന്റില്‍ നിര്‍ത്തിയിട്ടതിന് ശേഷം ടാക്‌സി വാഹനങ്ങളിലാണ് മേഘമലയിലെ കേന്ദ്രത്തില്‍ എത്തുന്നത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത് തമിഴ്‌നാട്ടിലെ സംഘമാണ്.മേഘമലയ്ക്ക് പുറമേ ബോഡിനായ്ക്കന്നൂര്‍, ചിന്നമനൂര്‍ എന്നിവിടങ്ങളിലും ഇവര്‍ക്ക് സ്വാധീനമുണ്ടെന്നും പറയപ്പെടുന്നു.

(തുടരും)

Load More Related Articles
Load More By chandni krishna
Load More In EXCLUSIVE
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …