ആറന്മുള പള്ളിയോട സേവാസംഘം കേന്ദ്ര സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ: 17 സ്ഥാനങ്ങളിലേക്ക് മത്സരരംഗത്തുള്ളത് 34 പേര്‍

1 second read
Comments Off on ആറന്മുള പള്ളിയോട സേവാസംഘം കേന്ദ്ര സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ: 17 സ്ഥാനങ്ങളിലേക്ക് മത്സരരംഗത്തുള്ളത് 34 പേര്‍
0

കോഴഞ്ചേരി: ആറന്മുള പള്ളിയോട കരകളുടെ കേന്ദ്ര സംഘടനയായ പള്ളിയോട സേവാസംഘം കേന്ദ്ര സമതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരണാധികാരിയും മത്സരം കൊഴുപ്പിച്ച് സ്ഥാനാര്‍ഥികളും. 17 അംഗ നിര്‍വാഹക സമിതിയിലേക്ക് മൂന്ന് മേഖലകളില്‍ നിന്നായി 34 പ്രതിനിധികളാണ് രണ്ടു പാനലുകളിലായി മത്സര രംഗത്തുള്ളത്. പള്ളിയോട സേവാ സംഘം മുന്‍ പ്രസിഡന്റ് കെ.വി സാംബദേവന്‍, നിലവിലെ വൈസ് പ്രസിഡന്റ് സുരേഷ് ജി. വെണ്‍പാല എന്നിവരാണ് പാനലുകള്‍ക്ക് നേതൃത്വം
നല്‍കുന്നത്. കിഴക്ക്, മദ്ധ്യം, പടിഞ്ഞാറ് എന്നിങ്ങനെ ആണ് മേഖലകള്‍
തിരിച്ചിട്ടുള്ളത്. ഇതില്‍ കിഴക്ക് നിന്നും അഞ്ചും മധ്യ-പടിഞ്ഞാറു നിന്നും ആറു വീതവും പേരെയാണ് നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കേണ്ടത്.

ഇതില്‍ നിന്നുമാണ് ഔദ്യോഗിക ഭാരവാഹികളെ കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി വരണാധികാരി അഡ്വ.ബി.ഗോപകുമാര്‍ പറഞ്ഞു. പ്രതിനിധികളെക്കാള്‍ കൂടുതല്‍ ചില സംഘടനകള്‍ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നതിനാല്‍ വീറും വാശിയും ഏറിയിട്ടുണ്ട്. ആറന്മുള ഉതൃട്ടാതി ജലമേള സംഘാടകരായ സംഘത്തിന്റെ ഭരണ സമിതി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്നതോടെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പള്ളിയോടങ്ങളുടെ ചരിത്രമെങ്കിലും രാഷ്ര്ടീയ സാമുദായിക ഇടപെടലുകള്‍ അടുത്ത കാലത്തായി സേവാ സംഘം പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

കിഴക്ക് വടശേരിക്കര മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെ 52 പമ്പാതീര കരകള്‍ ഉള്‍പ്പെടുന്നതാണ് ആറന്മുള പള്ളിയോട സേവാ സംഘം. ഓരോ കരകളില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ക്ക് വീതമാണ് വോട്ടവകാശം ഉള്ളത്. ഇതില്‍ രണ്ട് കരകളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം യഥാ സമയം തെരഞ്ഞെടുപ്പ് നടന്നില്ല. ഇതുമൂലം ഈ കരകള്‍ വോട്ടര്‍ പട്ടികയിലില്ല. ഒരു പ്രതിനിധിയുടെ മരണവും ഉണ്ടായതോടെ വോട്ടവകാശം 99 ആയി. ഇതില്‍ 34 പേരാണ് രണ്ടു പാനലുകളിലായി മത്സര രംഗത്തുള്ളത്. പള്ളിയോട കരകളില്‍ നിന്നും തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെ ജയിപ്പിച്ചെടുക്കാന്‍ രഹസ്യനീക്കങ്ങള്‍ നടത്തിയിരുന്ന നേതാക്കള്‍ ഇപ്പോള്‍ തന്ത്രങ്ങള്‍ മെനയുന്ന അവസാന തിരക്കിലാണ്.

കൂടുതല്‍ പള്ളിയോടങ്ങളുടെ ഉടമകള്‍ എന്‍.എസ് .എസ് കരയോഗങ്ങള്‍ ആയതിനാല്‍ ഇവരുടെ പിന്തുണ അനിവാര്യമാണ്. പ്രാദേശിക കരയോഗങ്ങളെ ഭിന്നിപ്പിച്ച് എന്‍.എസ്.എസ് നേതൃത്വത്തിന് എതിരാക്കാനുള്ള ശ്രമവും സജീവമാണ്. സംഘ പരിവാര്‍ സംഘടനകളുടെയും സഹായവും ഇവര്‍ രഹസ്യമായും പരസ്യമായും തേടുന്നുണ്ട്. ഇരുപാനലുകളിലും സംഘടനാ പ്രവര്‍ത്തകര്‍ ഉണ്ടെന്നും അതിനാല്‍ സംഘ പരിവാറിന് ഇത്തരം പ്രചാരണവുമായി ബന്ധമില്ലെന്നാണ് അവരുടെ പക്ഷം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, ത്രിതല പഞ്ചായത്തുകളുടെ സഹായവും വഴിപാട് വള്ളസദ്യകള്‍ വഴി ലഭിക്കുന്ന വരുമാനമാണ് പ്രധാന ധനസ്രോതസ്. എം.പി, എം.എല്‍.എ തുടങ്ങിയവരുടെ പ്രാദേശിക വികസന നിധിയില്‍ നിന്നുള്ള സഹായവും പലപ്പോഴായി സേവാ സംഘത്തിന് ലഭിക്കുന്നുണ്ട്.

കിഴക്കന്‍ മേഖല: ടി ആര്‍ സന്തോഷ് കുമാര്‍, പി.ജി.രാധാകൃഷ്ണ കുറുപ്പ് എടക്കുളം, സി. ജയപ്രകാശ് നെടുംപ്രയാര്‍, പി.വി.സോമശേഖരന്‍ നായര്‍ റാന്നി, രത്‌നാകരന്‍ നായര്‍ ചെറുകോല്‍. കെ.ആര്‍ സന്തോഷ് കീക്കോഴുര്‍ വയലത്തല, അനുപ് ഉണ്ണികൃഷ്ണന്‍ മേലുകര, പ്രസാദ് ആനന്ദഭവന്‍ കോഴഞ്ചേരി, രവീന്ദ്രന്‍ നായര്‍ ടി.കെ കീഴുകര, അജയ് ഗോപിനാഥ് കോറ്റാത്തൂര്‍ കൈതക്കോടി.

മധ്യ മേഖല: ഭരത രാജന്‍ മല്ലപ്പുഴശ്ശേരി, രാജഗോപാല്‍ പൂവത്തൂര്‍, എല്‍. മുരളീ കൃഷ്ണന്‍ ളാക ഇടയാറന്മുള, പി എന്‍ ഹരികുമാര്‍ ഇടയാറന്മുള, ഓമനക്കുട്ടന്‍ നായര്‍ നെല്ലിക്കല്‍,എം.ജെ.അജീഷ് കുമാര്‍ കോയിപ്പുറം.സാംബദേവന്‍ കെ.വി തോട്ടപ്പുഴശ്ശേരി, രാഘുനാഥന്‍ ഡി.കോയിപ്പുറം, പാര്‍ത്ഥസാരഥി ആര്‍.പിള്ള ആറാട്ടുപുഴ, മുരളി ജി. പിള്ള ളാക ഇടയാറന്മുള, വിജയകുമാര്‍ പി ഇടയാറന്മുള,
കെ.എസ് സുരേഷ് മല്ലപ്പുഴശ്ശേരി.

പടിഞ്ഞാറന്‍ മേഖല: രാജേന്ദ്ര പ്രസാദ് മംഗലം, മോഹന്‍ കുമാര്‍ ബി. മംഗലം, ജയേഷ് കുമാര്‍ ഇടനാട്,എം എന്‍ എം ശര്‍മ്മ ഓതറ,വിനോദ് കുമാര്‍ ആര്‍. മുണ്ടന്‍കാവ്,
സുരേഷ് ജി. വെണ്‍പാല, അജി ആര്‍. നായര്‍ ഉമയാറ്റുകര, ബി. കൃഷ്ണകുമാര്‍ മുതവഴി, ഡോ .സുരേഷ് ബാബു വെണ്‍പാല, രമേഷ് കുമാര്‍ മാലിമേല്‍,
കിഴക്കനോതറ കുന്നേക്കാട്,എം.കെ.ശശി കുമാര്‍ കീഴ്‌വന്‍മഴി, ജി. സുരേഷ് കുമാര്‍ പുതുക്കുളങ്ങര എന്നിവരാണ് മത്സരരംഗത്തുള്ളത്.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…