സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ടു: ശേഷം നദിയിലേക്ക് ചാടി യുവാവ്

0 second read
Comments Off on സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ടു: ശേഷം നദിയിലേക്ക് ചാടി യുവാവ്
0

പത്തനംതിട്ട: സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ട ശേഷം യുവാവ് പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടി. കോന്നി തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ മാംകീഴില്‍ വീട്ടില്‍ ശോഭയുടെ മകന്‍ അഖില്‍ എന്നുവിളിക്കുന്ന സുധി (19) ആണ് മുണ്ടോമൂഴി പാലത്തില്‍ നിന്നും കല്ലാറിലേക്ക് ചാടിയത്. ബുധന്‍ വൈകിട്ട് മൂന്നിനാണ് സംഭവം. മഴ പെയ്തു കൊണ്ടിരിക്കുമ്പോഴാണ് സുധി ആറ്റിലേക്ക് ചാടിയത്. ഫയര്‍ ഫോഴ്‌സ്, സ്‌കൂബ ടീം എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…