ബാലികയെ കൂട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തി: യുവാവിനെ അറസ്റ്റ് ചെയ്തു

0 second read
Comments Off on ബാലികയെ കൂട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തി: യുവാവിനെ അറസ്റ്റ് ചെയ്തു
0

കോയിപ്രം: എട്ടു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂര്‍ തടിയൂര്‍ കടയാര്‍ വാഴയില്‍ വീട്ടില്‍ നിന്നും കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാള്‍ സ്‌കൂട്ടറില്‍ കയറ്റി കടയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാല്‍ പാലത്തില്‍ വച്ച് ലൈംഗികചൂഷണത്തിന് വിധേയയാക്കുകയായിരുന്നു.

കുട്ടി വിവരം അറിയിച്ചതിനെതുടര്‍ന്ന് മാതാവ് കോയിപ്രം പോലീസിനെ സമീപിക്കുകയും, അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ പി സുരേഷ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കുകയും, തുടര്‍ന്ന് തിരുവല്ല ജെ എഫ് എം കോടതി ഒന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അന്വേഷണത്തില്‍ പോലീസ് കാഞ്ഞീറ്റുകരയില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച യുവാവിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌കൂട്ടര്‍ പോലീസ് കണ്ടെടുത്തു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…