സ്‌പെഷല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആയിരിക്കേ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് എഴുതി എസ്‌ഐയായി: ജോലി മടുത്ത് വീണ്ടും തിരികെ ഹവില്‍ദാറായി പഴയ ലാവണത്തിലേക്ക്: എടച്ചേരി എസ്‌ഐ കിരണിന്റേത് അപൂര്‍വമായ തസ്തിക മാറ്റം

0 second read
Comments Off on സ്‌പെഷല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആയിരിക്കേ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് എഴുതി എസ്‌ഐയായി: ജോലി മടുത്ത് വീണ്ടും തിരികെ ഹവില്‍ദാറായി പഴയ ലാവണത്തിലേക്ക്: എടച്ചേരി എസ്‌ഐ കിരണിന്റേത് അപൂര്‍വമായ തസ്തിക മാറ്റം
0

കോഴിക്കോട്: ലോക്കല്‍ സ്‌റ്റേഷനിലെ എസ്.ഐ തസ്തിക മാറ്റത്തിലുടെ ഹവില്‍ദാറായി വീണ്ടും പഴയ ലാവണത്തിലേക്ക്. എടച്ചേരി സ്‌റ്റേഷനില്‍ എസ്.ഐയായ വി.കെ. കിരണ്‍ ആണ് തന്റെ പഴയ ലാവണമായ സ്‌പെഷല്‍ ആംഡ് പോലീസ് ബറ്റാലിയനിലെ ഹവില്‍ദാര്‍ തസ്തികയിലേക്ക് മടങ്ങുന്നത്. കേരള പോലീസ് ചരിത്രത്തില്‍ തന്നെ ഇത് അപൂര്‍വമാണ്. തിരുവനന്തപുരത്ത് സ്‌പെഷല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആയിരിക്കേ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് എഴുതി ലോക്കല്‍ പോലീസില്‍ കിരണ്‍ എസ്‌ഐയായി. അവിടെ നിന്ന് തിരികെ മടങ്ങാന്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇത് അംഗീകരിച്ചതോടെ എസ്.ഐ കിരണ്‍ വീണ്ടും പഴയ ഹവില്‍ദാറായി. കേരള സര്‍വീസ് ചട്ടത്തിലെ റൂള്‍ എട്ട് രണ്ട് പാര്‍ട്ട് പ്രകാരമാണ് തസ്തിക മാറ്റം.

എസ്‌ഐ ജോലിയില്‍ നിന്ന് കിരണിന് വിടുതല്‍ നല്‍കി. തിരുവനന്തപുരത്ത് സ്‌പെഷല്‍ ആംഡ് പോലീസ് ബറ്റാലിയന്‍ കമാന്‍ഡന്റിന് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. ലോക്കല്‍ പൊലീസിലെ ജോലിഭാരം കാരണമാണ് കിരണിന്റെ മടക്കം എന്നാണ് പറയുന്നത്. സമ്മര്‍ദം താങ്ങാനാകാതെ പല ഉദ്യോഗസ്ഥരും സ്വയം വിരമിക്കുകയോ രാജി സമര്‍പ്പിക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ എസ്‌ഐ ഹെഡ്‌കോണ്‍സ്റ്റബിളായി മാറുന്നത് അപൂര്‍വമാണ്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…