രാത്രിയില്‍ ഉറക്കത്തിനിടെ ബെല്ലടിച്ചു: ഫോണെന്ന് കരുതി കൈയിലെടുത്തത് വിഷപ്പാമ്പിനെ: ആശുപത്രി ജീവനക്കാരന്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു

0 second read
Comments Off on രാത്രിയില്‍ ഉറക്കത്തിനിടെ ബെല്ലടിച്ചു: ഫോണെന്ന് കരുതി കൈയിലെടുത്തത് വിഷപ്പാമ്പിനെ: ആശുപത്രി ജീവനക്കാരന്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു
0

മാന്നാര്‍: രാത്രിയില്‍ ഉറക്കത്തിനിടെ റിങ് ചെയ്ത മൊബൈല്‍ ഫോണിനു പകരം വിഷപ്പാമ്പിനെ കൈയിലെടുത്തയാള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രി ജീവനക്കാരനായ മാന്നാര്‍ കുരട്ടിക്കാട് മൂശാരിപ്പറമ്പില്‍ കെ എം ഹസനാണ് കഴിഞ്ഞദിവസം രാത്രിയില്‍ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയില്‍ അബദ്ധം പിണഞ്ഞത്.
രാത്രി പതിനൊന്ന് മണിയോടെ റിങ് ചെയ്തത് കേട്ട് സമീപത്തു വെച്ചിരുന്ന മൊബൈല്‍ ഫോണിനു പകരം പാമ്പിനെയാണ് പിടിച്ചത്.

അസ്വാഭാവികത തോന്നി നോക്കിയപ്പോള്‍ ഉഗ്രവിഷമുള്ള മോതിര വളയന്‍ പാമ്പാണ് കൈയിലുള്ളതെന്ന് മനസിലായി. ഉടന്‍ തന്നെ പേടിയോടെ വലിച്ചെറിഞ്ഞ പാമ്പ് ഇഴഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി. ഉഗ്രവിഷമുള്ള ഈ പാമ്പ് വെള്ളിക്കെട്ടന്‍, ശംഖുവരയന്‍ എന്നീ പേരിലും അറിയപ്പെടാറുണ്ട്.
മുറിയിലെ ചൂട് കാരണം സിറ്റൗട്ടില്‍ ബെഡ് വിരിച്ചാണ് ഹസന്‍ കിടന്നിരുന്നത്. പിടി പാമ്പിന്റെ തലയിലായതാണ് കടിയേല്‍ക്കാതെ രക്ഷപ്പെടാന്‍ കാരണമായത്. കുരട്ടിക്കാട് ശ്മശാനം റോഡിനോട് ചേര്‍ന്നാണ് ഹസന്‍ താമസിക്കുന്നത്. ഇവിടെ കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…