മല്ലപ്പുഴശേരിയില്‍ ക്രമക്കേട് നടത്തി ലക്ഷങ്ങള്‍ തട്ടി സി.ഡി.എസ് അക്കൗണ്ടന്റ്: ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിടിക്കപ്പെട്ടതോടെ കുറച്ചു പണം തിരിച്ച് അടച്ചു: വനിതാ അക്കൗണ്ടന്റ് ഒളിവില്‍

0 second read
Comments Off on മല്ലപ്പുഴശേരിയില്‍ ക്രമക്കേട് നടത്തി ലക്ഷങ്ങള്‍ തട്ടി സി.ഡി.എസ് അക്കൗണ്ടന്റ്: ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിടിക്കപ്പെട്ടതോടെ കുറച്ചു പണം തിരിച്ച് അടച്ചു: വനിതാ അക്കൗണ്ടന്റ് ഒളിവില്‍
0

പത്തനംതിട്ട: പേ സ്ലിപ്പ് എഴുതി പിന്‍വലിച്ചും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ വ്യാജമായി സൃഷ്ടിച്ചും സിഡിഎസ് അക്കൗണ്ടന്റ് ലക്ഷങ്ങള്‍ തട്ടി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് പുറത്തു വന്നതോടെ വിജിലന്‍സ് പരിശോധന നടത്തി. വിവരമറിഞ്ഞ് വനിത അക്കൗണ്ടന്റ് മുങ്ങി. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടന്റ് പണം പിന്‍വലിച്ച വിവരം അറിഞ്ഞത്. ഫെഡറല്‍ ബാങ്കിന്റെ കുഴിക്കാല ശാഖയിലാണ് സി.ഡി.എസിന്റെ അക്കൗണ്ടുള്ളത്. ഇവിടെ നേരിട്ടെത്തി സ്ലിപ്പ് എഴുതി നല്‍കിയാണ് പലപ്പോഴായി പണം പിന്‍വലിച്ചിട്ടുളളത്. സി.ഡി.എസ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ചെയര്‍പേഴ്‌സണും മെമ്പര്‍ സെക്രട്ടറിയും ചെക്കില്‍ ഒപ്പിടേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തിലെ തന്നെ ഒരു ജീവനക്കാരനോ ജീവനക്കാരിയോ ആയിരിക്കും മെമ്പര്‍ സെക്രട്ടറി.

ഇവരുടെ ഒപ്പിട്ട് ചെക്ക് വാങ്ങി പണം തട്ടുക പ്രായോഗികമല്ല. അതിനാല്‍ ബാങ്കില്‍ നേരിട്ടെത്തി പേ സ്ലിപ്പ് ഒപ്പിട്ടു കൊടുത്താണ് വലിയ തുകകള്‍ പലപ്പോഴായി പിന്‍വലിച്ചിട്ടുള്ളത്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വനിതാ അക്കൗണ്ടന്റിന്റെ തട്ടിപ്പ് പുറത്തു വന്നതോടെ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ ശേഖരിച്ചിരുന്നു. അതിന് മുന്‍പ് തന്നെ സി.ഡി.എസ് അക്കൗണ്ടന്റ് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ശേഖരിക്കുകയും അതില്‍ ഇല്ലാത്ത വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സ്‌റ്റേറ്റ്‌മെന്റ് കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്തുവെന്ന് വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായതായി ഡിവൈ.എസ്.പി ഹരി വിദ്യാധരന്‍ പറഞ്ഞു. വലിയ തുകയ്ക്കുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നത്. മുഴുവന്‍ രേഖകളും പരിശോധിച്ചെങ്കില്‍ മാത്രമേ തുകയുടെ കൃത്യമായ കണക്ക് അറിയുകയുള്ളൂ. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം പഞ്ചായത്ത് അധികൃതരും വിജിലന്‍സും പരിശോധന നടത്തുവെന്ന് അറിഞ്ഞതോടെ ജീവനക്കാരി മുങ്ങി. ഇന്നലെ ഓഫീസിലെത്തിയ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…