ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്: ഭാഗ്യത്തിന്റെ പിന്‍ബലത്തിലെങ്കിലും കോണ്‍ഗ്രസിനിത് മധുരപ്രതികാരം

1 second read
Comments Off on ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്: ഭാഗ്യത്തിന്റെ പിന്‍ബലത്തിലെങ്കിലും കോണ്‍ഗ്രസിനിത് മധുരപ്രതികാരം
0

ചിറ്റാര്‍: കോണ്‍ഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ച് പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം പിടിച്ച സിപിഎമ്മിന് തിരിച്ചടി. കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഭാഗ്യത്തിന്റെ പിന്‍ബലത്തോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്. ചിറ്റാര്‍ പഞ്ചായത്തിലാണ് കോണ്‍ഗ്രസ് എ. ബഷീര്‍ നറുക്കെടുപ്പിലുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

13 അംഗ പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആറ്, സിപിഎം അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. അടൂര്‍ പ്രകാശ് എം.പിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ പ്രസിഡന്റ് പദവി പങ്കു വയ്ക്കാന്‍ ധാരണയായി. ഇതിന്‍ പ്രകാരം ആദ്യ രണ്ടര വര്‍ഷം എ.ബഷീറും ശേഷിച്ച കാലം സജി കുളത്തുങ്കലും പ്രസിഡന്റാകും. എന്നാല്‍, ആദ്യടേമില്‍ പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് സജി വാശി പിടിച്ചു. ലഭിക്കാതെ വന്നതോടെ സിപിഎമ്മിനൊപ്പം ചേര്‍ന്ന് സജി പ്രസിഡന്റായി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്ന് സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി.

ഇതോടെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അംഗസംഖ്യ തുല്യമായി. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് എ. ബഷീറും സി.പി.എമ്മില്‍ നിന്ന് മൂന്നാം വാര്‍ഡ് അംഗം നിഷയും മത്സരിച്ചു. ഇരുകൂട്ടര്‍ക്കും തുല്യവോട്ട് വന്നതിനെ തുടര്‍ന്ന് നറൂക്കെടുപ്പ് നടത്തിയപ്പോള്‍ ബഷീര്‍ പ്രസിഡന്റായി. ബിജെപി അംഗങ്ങള്‍ വിട്ടു നിന്നു. സജിയുടെ അയോഗ്യതയെ തുടര്‍ന്ന് ഒഴിവു വന്ന രണ്ടാം വാര്‍ഡില്‍ അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കും. ഇവിടെ വിജയിക്കുന്ന കക്ഷിക്ക് പ്രസിഡന്റ്് സ്ഥാനം ഉറപ്പിക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടിനാണ് രണ്ടാം വാര്‍ഡില്‍ നിന്ന് സജി സിപി്എം നേതാവ് എം.എസ് രാജേന്ദ്രനെ തോല്‍പ്പിച്ചത്.

 

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…