പമ്പാതടത്തിലെ പാട്ടുകള്‍ സമാഹരിച്ച് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുസ്തകം ബാബു തോമസിന്റെ പമ്പാ തടത്തിലെ പാട്ടുകള്‍ പ്രകാശനം ചെയ്തു

0 second read
Comments Off on പമ്പാതടത്തിലെ പാട്ടുകള്‍ സമാഹരിച്ച് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുസ്തകം ബാബു തോമസിന്റെ പമ്പാ തടത്തിലെ പാട്ടുകള്‍ പ്രകാശനം ചെയ്തു
0

കിടങ്ങന്നൂര്‍: മാധ്യമ പ്രവര്‍ത്തകനും ചരിത്രകാരനുമായ ബാബു തോമസിന്റെ പമ്പാതടത്തിലെ പാട്ടുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നടന്നു. ആദ്യഘട്ടമായി നിലയ്ക്കല്‍ മുതല്‍ പരുമല വരെയുള്ള തീരങ്ങളിലെ നാടന്‍ പാട്ടുകളും പ്രാചീന പാട്ടുകളുമാണ് പുസ്തകം പരിചയപ്പെടുത്തുന്നുത്. കിളിയേറു പാട്ട്, നെല്‍ക്കഥാ പാട്ട്, കൊച്ചഴകന്‍ പാട്ട്, പുലവൃത്തം പാട്ടുകള്‍ തുടങ്ങല ആധുനിക സമുഹത്തിന് കേട്ടുകേഴ്‌വി പോലുമില്ലാത്ത പാട്ടുകളാണ് ബാബു തോമസ് പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്.

മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അദ്ധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പ്രകാശനം നിര്‍വ്വഹിച്ചു.
ആറന്മുളയിലും പരിസരപ്രദേശങ്ങളിലുമടക്കം പരമ്പരാഗതമായി പാടി കേട്ടതും പുതിയ തലമുറക്ക് പരിചിതമല്ലാത്തതുമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാടന്‍ പാട്ടുകള്‍ ഭാവി തലമുറക്കായി കരുതി വയ്ക്കാനുള്ള ശ്രമമാണ് ഗ്രന്ഥകാരന്‍ പമ്പാ തടത്തിലെ പാട്ടുകള്‍ എന്ന ഗ്രന്ഥത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടാണ് പ്രസാധകര്‍. ബാബൂ തോമസ് എഴുതിയ ഏഴാമത്തെ പുസ്തകമാണിത്. ആറന്‍മുളയിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവായ കുറുമ്പന്‍ ദൈവത്താന്റെ ജീവിതവുമടക്കം പ്രതിപാദിക്കുന്ന ഇദ്ദേഹത്തിന്റെ രചനകള്‍ മുന്‍പ് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മെഴുവേലി സെന്റ് തെരേസാസ് മലങ്കര കാതലിക് ചര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ കേരളാ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം സത്യന്‍ അദ്ധ്യക്ഷത വഹിച്ചു ചടങ്ങില്‍ കേരളാ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. ജിനേഷ് കുമാര്‍ എരമം പുസ്തകം പരിചയപ്പെടുത്തി. ആരോഗ്യ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഫാ. സിജോ പന്തപ്പള്ളി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ , ആറന്‍മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, ജില്ലാ പഞ്ചായത്തംഗം ആര്‍ അജയകുമാര്‍, ഏപത്മകുമാര്‍ എക്‌സ് എം എല്‍ എ, കെ സി രാജഗോപാലന്‍ എക്‌സ് എം എല്‍ എ എന്നിവര്‍ പ്രസംഗിച്ചു. കിടങ്ങന്നൂര്‍ യുവജന സാംസ്‌ക്കാരിക വേദിയാണ് ചടങ്ങ് സംഘടിപ്പിച്ചത്‌

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…