ദുബൈ: ഒരു മകന് മാത്രമുള്ള കുടുംബത്തെ നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കി. ഇതുസംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തിയതായി നാഷനല്‍ ആന്‍ഡ് റിസര്‍വ് സര്‍വിസ് അതോറിറ്റി അറിയിച്ചു. അതേസമയം, സഹോദരിമാരുണ്ടെങ്കില്‍ ഇളവ് ലഭിക്കില്ല.
ഏക പുത്രന്മാര്ക്ക് സ്വന്തം ഇഷ്ടപ്രകാരം സൈന്യത്തില്‍ ചേരുന്നതിന് തടസ്സമില്ല. എന്നാല്‍, ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമാത്രം. ഇവരെ യുദ്ധഭൂമികളില്‍ നിയോഗിക്കണമെന്നും നിര്‍ബന്ധമില്ല. നിശ്ചിത വിദ്യാഭ്യാസമുള്ളവര്‍ക്ക് 11 മാസവും മറ്റുള്ളവര്‍ക്ക് മൂന്ന് വര്‍ഷവുമാണ് നിര്‍ബന്ധിത സൈനികസേവനം. വനിതകള്‍ക്ക് സൈനികസേവനം നിര്‍ബന്ധമല്ല. താല്പര്യമുള്ള വനിതകള്‍ക്ക് 11 മാസത്തെ സേവനം തിരഞ്ഞെടുക്കാം.