ദുര്‍ഗന്ധം വമിക്കുന്ന മത്സ്യക്കട തുറന്നു നോക്കിയപ്പോള്‍ അഴുകിയ മത്സ്യം: ആരോഗ്യവകുപ്പധികൃതര്‍ നശിപ്പിച്ചു

0 second read
Comments Off on ദുര്‍ഗന്ധം വമിക്കുന്ന മത്സ്യക്കട തുറന്നു നോക്കിയപ്പോള്‍ അഴുകിയ മത്സ്യം: ആരോഗ്യവകുപ്പധികൃതര്‍ നശിപ്പിച്ചു
0

അടൂര്‍: കിളിവയലില്‍ ഉപയോഗിക്കാതെ കടയില്‍ സുക്ഷിച്ചിരുന്ന പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിച്ചു. കിളിവയല്‍ ജങ്ഷനു സമീപം ചെറുകിട മത്സ്യ വ്യാപാരക്കടയില്‍ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. അടുത്തിടെ വരെ കച്ചവടമുണ്ടായിരുന്ന കട കുറച്ചു ദിവസമായി തുറക്കുന്നില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനാല്‍ കുറച്ചു ദിവസങ്ങളായി രൂക്ഷമായ ദുര്‍ഗന്ധമായിരുന്നു പ്രദേശത്ത്. തുടര്‍ന്ന് ഏറത്ത് ഗ്രാമപ്പഞ്ചായത്തിലും ഹെല്‍ത്ത് വിഭാഗത്തിലും പരാതിയുമായി നാട്ടുകാര്‍ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഏറത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി,അസി.സെക്രട്ടറി അരുണ്‍കുമാര്‍, ജെ.എച്ച്.ഐ കല എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വളരെ ദിവസം പഴക്കമുള്ള പുഴുവരിച്ച മത്സ്യങ്ങള്‍ കണ്ടെത്തിയത്.20 കിലോയോളം വരുന്ന മത്സ്യമാണ് നശിപ്പിച്ചത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…