കോന്നി: നിയന്ത്രണം വിട്ടു മറിഞ്ഞ ക്രെയിനിനുള്ളില്‍ യുവാവ് കുടുങ്ങി. മണ്ണുമാറ്റി രക്ഷപ്പെടുത്തി. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മുറ്റാകുഴിയില്‍ ഉച്ചയ്ക്ക് ഒരു
മണിയോടെ ആയിരുന്നു അപകടം. കൊല്ലന്‍പടിയില്‍ നിന്ന് അതിരുങ്കല്‍ ഭാഗത്തേക്ക് പോയ ക്രെയിന്‍ എതിരെ വന്ന വാഹനത്തിന് വഴിമാറി കൊടുക്കുന്നതിനിടെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
ക്രെയിനില്‍ ഉണ്ടായിരുന്ന ഹാരിസ്, അഖിലേഷ്, വിനയന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്രെയിനിനുള്ളില്‍ കിടന്ന ഒരാളെ ആ ഭാഗത്തെ മണ്ണ് നീക്കം ചെയ്താണ് പുറത്തെത്തിച്ചത്. കോന്നി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നി ശമന രക്ഷാ സേന എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.