ഓമല്ലൂര്‍: അച്ചകോവിലാറ്റില് കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. നരിയാപുരം സ്വദേശി വിഷ്ണു(27)വാണ് ഒഴുക്കില്‍പ്പെട്ടത്. വൈകിട്ട് ആറരയോടെ ആറാട്ടു കടവിലാണ് സംഭവം. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിഷ്ണു കുളിക്കാനിറങ്ങിയത്. അഞ്ചരയോടെയാണ് ഇവര്‍ സ്ഥലത്ത് വന്നത്. പത്തനംതിട്ടയില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്കൂബ ടീം സ്ഥലത്തു വന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താ കഴിഞ്ഞില്ല. രാത്രി വൈകിയതും പ്രതികൂല കാലാവസ്ഥയും കാരണം തെരച്ചില്‍ നിര്‍ത്തി വച്ചു. വിഷ്ണുവിന്റെ പിതാവ് രാജേന്ദ്രന് കോഴഞ്ചേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. വിഷ്ണുവിന് പാലക്കാട് പന്തല്‍ പണിയായിരുന്നു ജോലി. തെരച്ചില്‍ ബുധനാഴ്ച രാവിലെ തുടരും.