പന്തളം ടൗണിലെ പൈതൃക മരം ഇന്ന് മുറിച്ചു മാറ്റും: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

0 second read
Comments Off on പന്തളം ടൗണിലെ പൈതൃക മരം ഇന്ന് മുറിച്ചു മാറ്റും: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
0

പന്തളം: ടൗണിലെ പൈതൃക മരങ്ങളിലൊന്ന് ഇന്ന് മുറിച്ചു മാറ്റും. 100 വര്‍ഷത്തിലധികം പഴക്കമുള്ള രണ്ട് മാവുകളിലൊന്നാണ് അപകട ഭീഷണിയെ തുടര്‍ന്ന് മുറിച്ചു മാറ്റുന്നത്. മാവേലിക്കര റോഡില്‍ മാര്‍ക്കറ്റിന് മുന്‍പിലുള്ള കൂറ്റന്‍ മരം ചുവട് ദ്രവിച്ച അപകടാവസ്ഥയിലാണ്. ഏഴ് ദിവസത്തിനുള്ളില്‍ മരം മുറിക്കാന്‍ കഴിഞ്ഞ മാസം 22 ന് ജില്ലാ കലക്ടര്‍ കെ.എസ്.ടി.പി.ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ച്ചയായി ഉണ്ടായ മഴ കാരണമാണ് നടപടികള്‍ വൈകിയത്. കെ.എസ്.ടി.പിക്കാണ് മരം മുറിക്കുന്നതിനുള്ള ചുമതല. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് നഗരസഭ ചെയര്‍ പേഴ്‌സന്‍ സുശീല സന്തോഷ് പറഞ്ഞു.

ഇതേ മരങ്ങളില്‍ തമ്പടിക്കുന്ന ദേശാടനപ്പക്ഷികളുടെ ശല്യം പരിഹരിക്കുന്നതിനായി രണ്ടുവര്‍ഷം മുമ്പ് മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് വലകള്‍ ഇട്ടിരുന്നു. കഴിഞ്ഞവര്‍ഷം ജൂണിലാണ് ചെറിയ മരത്തിന്റെ ചുവട് ദ്രവിച്ച നിലയില്‍ കാണപ്പെട്ടത്. തിരക്കേറിയ റോഡില്‍ ദ്രവിച്ച മരം അപകടാവസ്ഥയില്‍ നില്‍ക്കുന്നത് നഗരസഭ അധികൃതര്‍ കലക്ടറെ അറിയിക്കുകയായിരുന്നു. വനം, റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ ആരംഭിച്ചിരുന്നു. മരം മുറിച്ച് ശേഷം മൂല്യം നിര്‍ണയിച്ച് ലേലം ചെയ്യാനാണ് ഇപ്പോള്‍ അധികൃത തീരുമാനിച്ചിരിക്കുന്നത്. മുമ്പ് മരങ്ങള്‍ വെട്ടാന്‍ ഹൈക്കോടതിയുടെ വിലക്കുണ്ട്. നൂറുവര്‍ഷത്തിലധികം പഴക്കമുണ്ട് മരങ്ങള്‍ക്ക് ദേശാടനപ്പക്ഷികളുടെ കാഷ്ഠം കാരണമുള്ള പരാതികളേറിയതോടെ നഗരസഭ വെട്ടാനൊരുങ്ങിയത്.

പ്രകൃതി സ്‌നേഹികള്‍ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങിയതോടെ മരങ്ങള്‍ മുറിച്ചു മാറ്റുന്നത് പ്രതിസന്ധിയിലായി. മരം മുറിക്കുന്നതിനോട് അനുബന്ധിച്ച് ഇന്ന് ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പന്തളം-മുട്ടാര്‍ ജംഗ്ഷനുകള്‍ ക്കിടയില്‍ യാ ണ് ഗതാഗത നിയന്ത്രണം പന്തളത്തില്‍ നിന്നും മാവേലിക്കര ഭാഗത്തേക്ക് വരേണ്ട വലിയ വാഹനങ്ങള്‍ മെഡിക്കല്‍ മിഷന്‍ ജങ്ഷന്‍ പൂഴിക്കാട് വലക്കടവ് വഴി മുട്ടാര്‍ ജങ്ഷനില്‍ എത്തി മാവേലിക്കര ഭാഗത്തേക്ക് പോകണം. മാവേലിക്കര ഭാഗത്തു നിന്നും പന്തളത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ മുട്ടാര്‍ ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മണികണ്ഠന്‍ ആല്‍ത്തറ വഴി എംസി റോഡില്‍ പ്രവേശിച്ച് പന്തളത്ത് എത്തണം. പന്തളത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ കെഎസ്ആര്‍ടിസിക്ക് സമീപമുള്ള എംഎം ട്രേഡ്‌സിന് സമീപത്തെ റോഡ് വഴി നാട്ടുതുണ്ടില്‍പ്പടി വഴി പന്തളത്തേക്ക് പ്രവേശിക്കുന്ന തരത്തിലാണ് ഗതാഗതം ഏര്‍പ്പെടുത്തിയിരിക്കുന്നത് എല്ലാ പ്രധാന പോയിന്റുകളിലും പോലീസിനെ നിയോഗിക്കും.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…