സ്‌റ്റെയര്‍കേസിന്റെ കൈവരിയുടെ വിടവിലൂടെ വീണ് രണ്ടു വയസുകാരി മരിച്ചു

1 second read
Comments Off on സ്‌റ്റെയര്‍കേസിന്റെ കൈവരിയുടെ വിടവിലൂടെ വീണ് രണ്ടു വയസുകാരി മരിച്ചു
0

കോന്നി: സ്‌റ്റെയര്‍കേസില്‍ കളിക്കുന്നതിനിടെ കൈവരിയുടെ വിടവിലൂടെ മുറ്റത്തേക്ക് വീണ രണ്ടു വയസുകാരി മരിച്ചു. മങ്ങാരം മാങ്കുളം പള്ളി മുരുപ്പേല്‍ ഷെമീര്‍-സബീന ദമ്പതികളുടെ മകള്‍ അഫ്‌റ മറിയമാണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. വീടിനു മുകളത്തെ നിലയില്‍ കയറാനായി പുറത്തു കൂടി നിര്‍മിച്ച ഇരുമ്പ്  ഗോവണിയുടെ മുകള്‍ ഭാഗത്ത് കളിക്കുന്നതിനിടെയാണ് കൈവരിയുടെ വിടവിലൂടെ മുറ്റത്തേക്ക് വിണത്. ശബ്ദം കേട്ട് തുണി അലക്കുകയായിരുന്ന മാതാവ് ഓടിയെത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം ഇന്ന് കുമ്മണ്ണൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരങ്ങള്‍: ആദില ഫാത്തിമ, അഥീന ഫാത്തിമ.

 

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…