ബോച്ചെ ടീ വിറ്റ സംസ്ഥാന ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്ത് ലോട്ടറി വകുപ്പ്: ദൗര്‍ഭാഗ്യം കടാക്ഷിച്ചത് അടൂര്‍ പന്നിവിഴക്കാരന്‍ ഷിനോ കുഞ്ഞുമോനെ

1 second read
Comments Off on ബോച്ചെ ടീ വിറ്റ സംസ്ഥാന ഭാഗ്യക്കുറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്ത് ലോട്ടറി വകുപ്പ്: ദൗര്‍ഭാഗ്യം കടാക്ഷിച്ചത് അടൂര്‍ പന്നിവിഴക്കാരന്‍ ഷിനോ കുഞ്ഞുമോനെ
0

പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറിയുടെ അംഗീകൃത ഏജന്റായിരിക്കേ ബോച്ചേ ടീ ഉല്‍പന്നം വിറ്റ് അനധികൃത ഭാഗ്യക്കുറി പ്രോത്സാഹിപ്പിച്ചതിന് സംസ്ഥാന ലോട്ടറി ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു.

ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ എച്ച് 3714 നമ്പരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജന്‍സിയാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ എസ്.എബ്രഹാം റെന്‍ സസ്‌പെന്‍ഡ് ചെയ്തത്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അംഗീകൃത ഏജന്റായിരിക്കെ ബോച്ചേ ടീ എന്ന ഉല്‍പന്നവും അതോടൊപ്പമുള്ള നറുക്കെടുപ്പ് കൂപ്പണും വില്‍ക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചിരുന്നു. വകുപ്പു നിര്‍ദേശ
പ്രകാരം അടൂര്‍ അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.
ബോച്ചേ ടീ നറുക്കെടുപ്പ് സ്വകാര്യ ലോട്ടറി വ്യാപാരമാണെന്നും ഇതിനെതിരേ ലോട്ടറി റഗുലേഷന്‍ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ മേപ്പാടി പോലീസ് ക്രൈം 235/24 ആയി കേസന്വേഷണം നടക്കുന്നുണ്ട്.

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ സ്വകാര്യ നറുക്കെടുപ്പ് പദ്ധതികളുടെ ഭാഗമാകുന്നത് പൊതു താല്‍പര്യ വിരുദ്ധവും ലോട്ടറി റെഗുലേഷന്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനവുമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2005ലെ കേരളാ പേപ്പര്‍ ലോട്ടറീസ് (റെഗുലേഷന്‍) ചട്ടങ്ങളിലെ 5(5) ചട്ട പ്രകാരമാണ് ഷിനോ കുഞ്ഞുമോന്റെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.

 

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…