പാഞ്ഞു വന്ന കാട്ടുപന്നി സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി: യുവാവിന് കാലിന് പരുക്ക്: പന്നി ചത്തു

0 second read
Comments Off on പാഞ്ഞു വന്ന കാട്ടുപന്നി സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി: യുവാവിന് കാലിന് പരുക്ക്: പന്നി ചത്തു
0

അടൂര്‍: സംസ്ഥാനപാതയ്ക്ക് കുറുകെ പാഞ്ഞു വന്ന കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനു പരുക്കേറ്റു. ഇടിയേറ്റ പന്നി ചത്തു. കലഞ്ഞൂര്‍ ഇടത്തറ പാലവിള തെക്കേതില്‍ വിഷ്ണു (29) വിനാണ് പരുക്കേറ്റത്.

കൈക്കും കാലിനും പരിക്കേറ്റ വിഷ്ണുവിനെ ചായലോട് മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം പത്തനാപുരം സംസ്ഥാന പാതയില്‍ ചൊവ്വാഴ്ച രാവിലെ 7.10നാണ് സംഭവം. മരുതിമൂട് സെന്റ് ജോര്‍ജ് കോണ്‍വെന്റിന്റെ എതിര്‍വശത്തെ ഉപറോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്കിറങ്ങി വന്ന കാട്ടുപന്നി അടൂരിലേക്ക് വരികയായിരുന്ന വിഷ്ണുവിന്റെ സ്‌കൂട്ടറിന്റെ മധ്യത്തില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കാട്ടുപന്നി പിന്നീട് ചത്തു.

കോന്നി റേഞ്ച് സൗത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബി. സുന്ദരന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ (ഗ്രേഡ്) ടി.എസ്.സുനില്‍, സെക്ഷന്‍ ഓഫിസര്‍ (ഗ്രേഡ്) എസ്. ശശിധരന്‍ നായര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ആര്‍.എസ്. രതീഷ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍.സതീഷ് കുമാര്‍, ലിജ മാത്യു, സാം വാഴോട് എന്നിവരും സ്ഥലത്തെത്തിയിരുന്നു. കോന്നി വെറ്റിനറി ആശുപത്രി ഡോ. ശ്യാംചന്ദ് കാട്ടുപന്നിയെ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …