അടൂര്‍: മുന്തിയ ഇനം നായകളെ വളര്‍ത്തുന്നത് ഇന്നത്തെ സമൂഹത്തിന്റെ സ്റ്റാറ്റസ് സിംബലാണ്. മനുഷ്യനെക്കാള്‍ നന്നായി നായയെ വളര്‍ത്തുന്നവരാണ് പലരും. എന്നാല്‍, എത്ര മുന്തിയ ഇനം നായയാണെങ്കിലും മാറാരോഗം വന്നാല്‍ അതിനെ ഉപേക്ഷിക്കുന്ന പ്രവണതയും ചിലര്‍ക്കുണ്ട്. അത്തരമൊരു സംഭവമാണ് ഇന്ന് മുണ്ടപ്പള്ളി ജങ്ഷനില്‍ നടന്നത്.
ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ ആരോ ഇവിടെ കടത്തിണ്ണയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പട്ടിയുടെ കഴുത്തിലെ മുറിവില്‍ പുഴുവരിക്കുന്ന നിലയിലായിരുന്നു. ദയനീയ അവസ്ഥയിലാണ് നായയുള്ളത്. നായ കടിക്കുമെന്ന ഭീതിയില്‍ പലരും അടുക്കാന്‍ മടിച്ചു. എന്നാല്‍, മാങ്കൂട്ടത്തില്‍ സ്റ്റോഴ്സിലെ ജീവനക്കാരി സധൈര്യം നായയുടെ അടുത്ത് ചെന്ന് കഴുത്തിലെ മുറിവിലെ പുഴുക്കളെ നീക്കം ചെയ്തു. വിവരം മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ആരും എത്തിയില്ല.