ഭാഷാപഠനകേന്ദ്രത്തില്‍ ക്ലാസ് വിടാന്‍ വൈകി: സമരവുമായി വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കത്തോലിക്ക വൈദികനെ മര്‍ദിച്ചുവെന്ന് പരാതി

0 second read
Comments Off on ഭാഷാപഠനകേന്ദ്രത്തില്‍ ക്ലാസ് വിടാന്‍ വൈകി: സമരവുമായി വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കത്തോലിക്ക വൈദികനെ മര്‍ദിച്ചുവെന്ന് പരാതി
0

തിരുവല്ല: രാജ്യവ്യാപകമായി ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനിടെ ഭാഷാപഠന കേന്ദ്രത്തിന്റെ ചുമതലക്കാരനായ കത്തോലിക്ക വൈദികനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പരാതി. തിരുവല്ല കച്ചേരിപ്പടി സെന്റ് ജോണ്‍സ് കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ഭാഷ പഠനകേന്ദ്രമായ കാര്‍ഡിയാട്ടിന്റെ ചുമതലക്കാരന്‍ ഫാ. ജേക്കബിനെയാണ് ഇന്ന് രാവിലെ 11 മണിയോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്.

തിരുവല്ല മേരിഗിരി അരമനയുടെ കീഴിലുള്ളതാണ് ഭാഷാപഠന കേന്ദ്രം. ഇവിടെ മുടക്കമില്ലാതെ ക്ലാസ് നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് സമരക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. ക്ലാസ് വിടണമെന്ന് ചുമതലയുള്ള ഫാ. ജേക്കബിനോട് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഇന്റര്‍വെല്‍ ആകുമെന്നും അപ്പോള്‍ കുട്ടികളെ വിട്ടേക്കാമെന്നും അച്ചന്‍ അറിയിച്ചു. എന്നാല്‍, പ്രകോപിതരായ എസ്എഫ്‌ഐക്കാര്‍ ഇദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…