അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ഗാസ്‌ട്രോ എന്ററോളജി വിഭാഗം ആരംഭിച്ചു

0 second read
Comments Off on അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ഗാസ്‌ട്രോ എന്ററോളജി വിഭാഗം ആരംഭിച്ചു
0

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയില്‍ ഗാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈന്‍ ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എസ് പാപ്പച്ചന്‍ അധ്യക്ഷനായി. ഗാസ്‌ട്രോഎന്ററോളജിസ്റ്റായ ഡോ. എല്‍.സിംനയുടെ നേതൃത്വത്തിലുള്ളതാണ് ആധുനീക സംവിധാനങ്ങളോടുകൂടിയ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം. അന്നനാളം,ആമാശയം,ചെറുകുടല്‍,വന്‍കുടല്‍,മലാശയം,പാന്‍ക്രിയാസ്, പിത്തസഞ്ചി,കരള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാകും. ഡോ.സാജന്‍ അഹമ്മദ്, ഡോ.ബിനുഗോവിന്ദ്,ഡോ.പാര്‍വതി,ഡോ.ഇബാദ് ഷാ,ആശുപത്രി സി.ഇ.ഒ.ജോര്‍ജ്ജ് ചാക്കച്ചേരി എന്നിവര്‍ പങ്കെടുത്തു.

Load More Related Articles
Load More By Editor
Load More In KERALAM
Comments are closed.

Check Also

പി.ഡബ്ല്യു.എ.എഫ്. വൈസ്മെന്‍ ക്ലബ് ഓഫ് കടമ്പനാട് റീജിയണല്‍ ഡയറക്ടര്‍ സന്ദര്‍ശനം

കടമ്പനാട് :പി.ഡബ്ല്യു.എ.എഫ് വൈസ്‌മെന്‍ ക്ലബ് ഓഫ് കടമ്പനാടിന്റെ 2024 – 2025 വര്‍ഷത്തെ…