ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബംഗാളി സുന്ദരിയാണ് മോക്ഷ. ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രത്തിലൂടെ തന്നെ മോക്ഷ വീണ്ടും നായിക ആയി എത്തുകയാണ് ചിത്തിനിയിലൂടെ. ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്തിനി ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍പ്പെടുന്നു.
ആരാണ് ചിത്തിനി ? എന്താണ് ചിത്തിനിക്ക് സംഭവിച്ചത് ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായാണ് ചിത്രം എത്തുന്നത്.
ഓരോ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റെയും ഉദ്വേഗത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്തിനിയുടെ കഥ മുന്‍പോട്ടു പോവുന്നത്.
ഒരേ പോലെ പ്രണയവും പ്രതികാരവും പറയുന്ന സിനിമ. പതിവ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ സിനിമകളെ പോലെ തന്നെ അതിമനോഹരമായ ഗാനങ്ങളാല്‍ സമ്പന്നമാണ് ചിത്തിനിയും.അതിസാഹസിക രംഗങ്ങളും
ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
ഒരൊറ്റ ചിത്രം കൊണ്ട് തന്നെ കേരളക്കരയുടെ മനസ്സ് കീഴടക്കിയ മോക്ഷയുടെ പുതിയ കഥാപാത്രത്തെ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അമിത് ചക്കാലയ്ക്കല്‍ ആണ് ചിത്രത്തിലെ നായകന്‍. വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തില്‍ എത്തുന്നു. ആരതി നായര്‍, ഏനാക്ഷി എന്നിവരാണ് മറ്റ് നായികമാര്‍.
സുധീഷ്, ജോയി മാത്യു,ജോണി ആന്റണി, പ്രമോദ് വെളിയനാട്, സുജിത്, ശ്രീകാന്ത് മുരളി, മണികണ്ഠന്‍ ആചാരി, പൗളി വത്സന്‍ തുടങ്ങി വന്‍താര നിര തന്നെഅണിനിരക്കുന്നു.
കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ, സുരേഷ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. ഛായാഗ്രഹണം രതീഷ്‌റാം. എഡിറ്റര്‍ ജോണ്‍ കുട്ടി. ഓഗസ്റ്റ് രണ്ടിന് ചിത്രം തീയറ്ററുകളില്‍ എത്തും.