
പത്തനംതിട്ട: വിവാഹവാഗ്ദാനം ചെയ്ത് ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അയിരൂര്‍ തടിയൂര്‍ കുരിശുവട്ടം മണക്കാലപുറത്ത് വീട്ടില്‍ ടോജി ഫിലിപ്പ് (30) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ഇപ്പോള്‍ 18 വയസ്സുള്ള പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകും മുമ്പാണ് കാമുകനില്‍ നിന്നും പീഡനം നേരിടേണ്ടിവന്നത്.
2021 ജനുവരി നാലു മുതല്‍ പലതവണ പീഡിപ്പിച്ചതായാണ് മൊഴി. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചകയറി, തട്ടിക്കൊണ്ടുപോയ ശേഷം, കുട്ടിയുടെ ബന്ധുവീട്ടില്‍ വച്ച് ആവര്‍ത്തിച്ചും പിന്നീട് കഴിഞ്ഞ 20 ന് കുട്ടിയുടെ വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു. വനിതാ ഹെല്‍പ്‌ലൈന്‍ നമ്പരില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വനിതാ പോലീസ് വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ച പോലീസ് ഇന്നലെ പുലര്‍ച്ചെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ 164 സി ആര്‍ പി സി പ്രകാരമുള്ള മൊഴി തിരുവല്ല ജെ എഫ് എം സി രണ്ട് കോടതി രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.