അജ്ഞാത വാഹനമിടിച്ച് റോഡില്‍ കിടന്ന വ്യാപാരി മരിച്ചു: ഇടിച്ചത് തടിലോറിയെന്ന് പൊലീസ്

0 second read
Comments Off on അജ്ഞാത വാഹനമിടിച്ച് റോഡില്‍ കിടന്ന വ്യാപാരി മരിച്ചു: ഇടിച്ചത് തടിലോറിയെന്ന് പൊലീസ്
0

പത്തനംതിട്ട: അജ്ഞാത വാഹനമിടിച്ച് റോഡില്‍ കിടന്ന വ്യാപാരി മരിച്ചു. കിഴക്കുപുറം മഠത്തിലേത്ത് ബിനു (50) ആണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് റോഡില്‍ വീണു കിടക്കുന്ന നിലയില്‍ ബിനുവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം ഡോക്ടര്‍ സ്ഥിരീകരിച്ചു. കിഴക്കുപുറത്ത് വ്യാപാരിയായ ബിനു കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴി ഏതോ വാഹനം ഇടിക്കുകയായിരുന്നു. തടി കയറ്റി വന്ന ലോറിയാണ് ബിനു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചു. റോഡില്‍ ഏറെ നേരം കിടന്ന ബിനുവിനെ പിന്നെയാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…