
തൊടുപുഴ:ഇടുക്കി എംപി ഡീൻ കുര്യാക്കോസിൻ്റെ മാതാവും പൈങ്ങോട്ടൂർ കുളപ്പുറം ആനാനിക്കൽ അഡ്വ. എ.എം കുര്യാക്കോസിൻ്റെ ഭാര്യയുമായ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. ഏതാനും ദിവസങ്ങളായി രോഗബാധിതയായി തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു മരണം.മറ്റ് മക്കൾ: ജീൻ കുര്യാക്കോസ്, ഷീൻ കുര്യാക്കോസ്.സംസ്‌കാരം 19ന് ഉച്ചയ്ക്ക് 2.30 ന് കുളപ്പുറം കാൽവരിഗിരി പള്ളി സെമിത്തേരിയിൽ.