വടശേരിക്കര മുന്‍ വില്ലേജ് ഓഫീസറെ കൈക്കൂലി കേസില്‍ കഠിന തടവിന് ശിക്ഷിച്ചു

0 second read
Comments Off on വടശേരിക്കര മുന്‍ വില്ലേജ് ഓഫീസറെ കൈക്കൂലി കേസില്‍ കഠിന തടവിന് ശിക്ഷിച്ചു
0

പത്തനംതിട്ട:വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി. സോമനെ വസ്തു പോക്കുവരവ് ചെയ്തുന്നതിന് 1,000 രൂപകൈക്കൂലി വാങ്ങിയ കേസില്‍ തിരുവനന്തപുരംവിജിലന്‍സ് കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

2011 ജനുവരി ഏഴിന് സോമന്‍ പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്റെപേരിലുള്ള ഒന്നേകാല്‍ ഏക്കര്‍ വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നല്‍കുന്നതിലേക്ക് 1,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങവെ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പിയായിരുന്ന ബേബി ചാള്‍സ് പിടികൂടി രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് സോമനെരണ്ട് വകുപ്പുകളിലായി 3 വര്‍ഷം കഠിന തടവിനും 15,000രൂപ പിഴ ഒടുക്കുന്നതിനും തിരുവനന്തപുരംവിജിലന്‍സ് കോടതി ശിക്ഷിച്ചത്.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍ പറയുന്നു. പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് മുന്‍ ഡി.വൈ.എസ്.പി യായിരുന്നപി.കെ. ജഗദീഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ 9447789100 എന്ന വാട്‌സാപ്പ് നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാര്‍ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…