അബുദബി: കെട്ടിട നിര്‍മാണ ജോലിക്കിടെ പരുക്കേറ്റ തൊഴിലാളിക്ക് 1,10,000 ദിര്‍ഹം നഷ്ടപരിഹാരം. തലയില്‍ നിര്‍മാണ സാമഗ്രി വീണാണ് തൊഴിലാളിക്ക് പരുക്കേറ്റത്. ആഴ്ചകളോളം ചികിത്സയില്‍ കഴിയേണ്ടി വന്നു.
തൊഴിലാളിക്ക് പരുക്കേല്‍ക്കാന്‍ കാരണം വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തി നല്കാത്തതാണെന്ന് കണ്ടെത്തിയ ക്രിമിനല്‍ കോടതി കമ്പനിക്ക് 10,000 ദിര്‍ഹം പിഴ വിധിച്ചിരുന്നു. തുടര്‍ന്ന് കമ്പനിക്കെതിരെ തൊഴിലാളി സിവില്‍ കേസ് ഫയല്‍ ചെയ്യുകയും 1,70,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. കേസ് പരിഗണിച്ച കോടതി കമ്പനിയോട് 1.1 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് വിധിക്കുകയായിരുന്നു. കമ്പനി ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും കീഴ്കോടതി വിധി ശരി
വയ്ക്കുകയായിരുന്നു.