ബജറ്റ് നിറയെ ഭരണം താങ്ങി നിര്‍ത്താന്‍ നടത്തുന്ന ചെപ്പടി വിദ്യകള്‍: ആന്റോ ആന്റണി എംപി

0 second read
Comments Off on ബജറ്റ് നിറയെ ഭരണം താങ്ങി നിര്‍ത്താന്‍ നടത്തുന്ന ചെപ്പടി വിദ്യകള്‍: ആന്റോ ആന്റണി എംപി
0

പത്തനംതിട്ട: കേന്ദ്ര ബജറ്റ് നിറയെ ഭരണം താങ്ങി നിര്‍ത്താന്‍ നടത്തുന്ന ചെപ്പടി വിദ്യകളാണെന്ന് ആന്റോ ആന്റണി എം.പി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ റെയില്‍വേ മന്ത്രിയെ കണ്ടു നല്‍കിയ നിവേദനം ശബരി റെയില്‍ പാത നടപ്പിലാക്കുന്നതിനു വേണ്ടിയാണ്. നിലവില്‍ ശബരി പാത വിഭാവനം ചെയ്തിരിക്കുന്നത് അങ്കമാലി മുതല്‍ എരുമേലി വരെയാണ്. ഈ പാത റാന്നി പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി തിരുവനന്തപുരത്തേക്കും അവിടുന്ന് വിഴിഞ്ഞം തുറമുഖത്തേയ്ക്കും നീട്ടുന്നതിനുള്ള നടപടി വേണം.

എരുമേലി വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിന് ലഭിക്കുവാനുള്ള പാരിസ്ഥിതിക അനുമതി കൂടെ നല്‍കി നിര്‍മ്മാണം തുടങ്ങുന്നതിന് ആവശ്യമായി ക്രമീകരണങ്ങള്‍ ചെയ്യണം. റബ്ബര്‍ കൃഷിക്കാര്‍ക്ക് ന്യായവില ലഭിക്കാത്തതാണ് വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ മറ്റൊരു പ്രധാനപ്പെട്ട വിഷയം. ഇന്നത്തെ അന്താരാഷ്ര്ട സാഹചര്യമനുസരിച്ചു റബര്‍ കൃഷിക്കാര്‍ക്ക് 300 രൂപയെങ്കിലും എങ്കിലും വില ലഭിക്കേണ്ടതാണ്. പക്ഷേ കേന്ദ്രവാണിജ്യ മന്ത്രാലയവും വന്‍കിട വ്യവസായികളും ചേര്‍ന്നുള്ള കള്ളക്കളിയാണ് കൃഷിക്കാര്‍ക്ക് ന്യായവില ലഭിക്കാതിരിക്കാന്‍ ഉള്ള കാര്യം.

റബര്‍ ബോര്‍ഡ് ശക്തമാക്കാനോ അവര്‍ കൃഷിക്കാര്‍ക്ക് എന്തെങ്കിലും ആനുകൂല്യം നല്‍കുന്നതിനുള്ള ഒരു നിര്‍ദേശങ്ങളും ബജറ്റില്‍ ഉണ്ടായിട്ടില്ല. പ്രവാസികളാണ് പത്തനംതിട്ടയുടെ ഏറ്റവും വലിയ അടിത്തറ. ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട നാട്ടിലേക്ക് മടങ്ങുന്നുണ്ട്. അവരെ പുനര്‍വസിക്കാനോ അവര്‍ തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായമോ പ്രചോദനമോ നല്‍കുവാനുള്ള ഒരു പദ്ധതിയും ഇതില്‍ പറഞ്ഞിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ കേരളത്തോളം ജില്ലയോടും ഒരു പ്രത്യേക അവഗണന കാട്ടിയ ബജറ്റ് എന്ന നിലയില്‍ മാത്രമേ നോക്കി കാണുവാന്‍ കഴിയുകയുള്ളൂ.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…