കാടുവെട്ടി തെളിച്ചില്ലെങ്കില്‍ ഉടമയില്‍ നിന്നും തുക ഈടാക്കി വൃത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

0 second read
Comments Off on കാടുവെട്ടി തെളിച്ചില്ലെങ്കില്‍ ഉടമയില്‍ നിന്നും തുക ഈടാക്കി വൃത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
0

തിരുവല്ല: വള്ളംകുളത്തെ വീടുകള്‍ക്കും സ്വത്തിനും ഭീഷണിയാകുന്ന വൃക്ഷങ്ങളും കാടുകളും വെട്ടിമാറ്റി ഇഴജന്തുക്കളുടെ ആക്രമണം തടയാന്‍ വസ്തു ഉടമ നടപടിയെടുത്തില്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ നടപടിയെടുക്കണമെന്നും ഇതിന് ചെലവാകുന്ന തുക നിയമാനുസരണം ഉടമയില്‍ നിന്ന് ഈടാക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി. പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് വള്ളംകുളം സ്വദേശികളായ എസ്.കെ പ്രസന്നകുമാറും ജൂബി ആര്‍. വര്‍ഗീസും കമ്മീഷനെ സമീപിച്ചത്.

തിരുവല്ല സബ് കലക്ടറില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിക്ക് സമീപമുള്ള സ്ഥലം കാടുമൂടി കിടക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂബി ആര്‍. വര്‍ഗീസിന്റെ കിണറിലേക്ക് വൃക്ഷങ്ങളുടെ ഇലയും പൂവും കായയും വീണ് മലിനമാകുന്നതായും പരാതിക്കാരന്‍ അറിയിച്ചു. കാട് നീക്കം ചെയ്യാന്‍ എതിര്‍കക്ഷിക്ക് സാമ്പത്തിക സ്ഥിതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൃത്യമായി കാടുവെട്ടി തെളിക്കുക എന്നത് വസ്തു ഉടമയുടെ ബാധ്യതയാണെന്ന് കമ്മിഷന്‍ ചൂണ്ടികാണിച്ചു.

ഇത് കൃത്യമായി നിറവേറ്റുന്നതില്‍ അലംഭാവം പാടില്ല. വസ്തു ഉടമ ഇക്കാര്യം നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തില്ലെങ്കില്‍ തിരുവല്ല സബ് കലക്ടര്‍ വില്ലേജ് ഓഫീസര്‍ മുഖേന കാടുകള്‍ വൃത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്റെ വീടിന് ഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റുകയോ ഉചിതമായ മറ്റ് മാര്‍ഗങ്ങള്‍ തേടുകയോ ചെയ്യണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇലകളും അവശിഷ്ടങ്ങളും വീണ് കിണര്‍ വെള്ളം മലിനമാകുന്നത് പരിഹരിക്കണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. തിരുവല്ല സബ് കലക്ടര്‍ക്കാണ് കമ്മിഷന്‍ ഉത്തരവ് നല്‍കിയത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…