പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റ്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ ഇരയുമായി പ്രതിയുടെ ഒളിച്ചോട്ടം. ഒടുവില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം വിട്ടയച്ചു. കഴിഞ്ഞ നവംബര്‍ 10 ന് പത്തനംതിട്ട വനിതാ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മാരക ട്വിസ്റ്റുണ്ടായിരിക്കുന്നത്.
ഇലവുംതിട്ട അയത്തില്‍ മംഗലശ്ശേരില്‍ വീട്ടില്‍ അരവിന്ദിനെ (37) ആണ്
പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനം വരെ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡനത്തിന് വിധേയയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്നും നിരന്തരമായി പീഡിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് വനിതാ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ.ആര്. ലീലാമ്മ
അരവിന്ദിനെ അറസ്റ്റ് ചെയ്തത്.
ഇതുസംബന്ധിച്ച് കുട്ടിയുടെ മൊഴിപ്രകാരം വ്യാഴാഴ്ചയാണ് കേസെടുത്തത്. ടിപ്പര്‍ െ്രെഡവറായ പ്രതിക്ക് ഭാര്യയുമായി കുടുംബപ്രശ്നങ്ങള്‍ നിലവിലുണ്ടായിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന അരവിന്ദ് പുറത്തിറങ്ങിയിട്ട് ഒരാഴ്ചയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ചയാണ് അരവിന്ദും പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരം തിരോധാനക്കേസ് ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ സ്റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അരവിന്ദിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറയുകയും വിട്ടയയ്ക്കുകയുമായിരുന്നു.
നിലവില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നത്.