പത്തനംതിട്ട നഗരത്തിലെ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു

0 second read
Comments Off on പത്തനംതിട്ട നഗരത്തിലെ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു
0

പത്തനംതിട്ട: നഗരത്തിലെ വിവിധ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പഴകിയ ഭക്ഷ്യവസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.

നഗരസഭ ക്ലീന്‍ സിറ്റി മാനേജന്‍ വിനോദ്, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ 2 ടീമുകളായാണ് പരിശോധന നടന്നത്. 11 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ അടുക്കള, മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളുടെ അപര്യാപ്തത, വൃത്തിഹീനമായ പരിസരം മുതലായവ ശ്രദ്ധയില്‍ പെട്ട സ്ഥാപനങ്ങള്‍കെതിരെ നോട്ടീസ് നല്‍കുന്നതിന് നടപടി സ്വീകരിച്ചു.

പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, കാവ്യകല, സുജിത എസ് പിള്ള, അനിന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനായി തുടര്‍ന്നും പരിശോധനകള്‍ നടത്തുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് അറിയിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…