
അടൂര്‍: ബൈപ്പാസ് റോഡില്‍ കെ.യു.ആര്‍.ടി.സിയുടെ ജന്റം ലോഫ്‌ളോര്‍ ബസ് അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ 6.30ന് വട്ടത്തറപ്പടിക്ക് സമീപത്തായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് റോഡരുകിലുള്ള ഇലക്ട്രിക് പോസ്റ്റിടിച്ച് തകര്‍ത്താണ് നിന്നത്. മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.