കൊമ്പനോലിയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായി വന്ന ട്രാക്ടര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

0 second read
Comments Off on കൊമ്പനോലിയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായി വന്ന ട്രാക്ടര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
1

പത്തനംതിട്ട: കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായി വന്ന ട്രാക്ടര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പീരുമേട് സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.45 ന് മലയാലപ്പുഴ സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കൊമ്പനോലിയിലായിരുന്നു അപകടം.

റോഡ് പണിക്കായുള്ള കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റ് പ്ലാന്റ് ഘടിപ്പിച്ച ട്രാക്ടറാണ് ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഭാരമേറിയ മിക്‌സിങ് പ്ലാന്റ് ട്രാക്ടറിന് പിന്നില്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഇറക്കം ഇറങ്ങുമ്പോള്‍ അമിത ഭാരമുള്ള മിക്‌സര്‍ യൂണിറ്റ് നിയന്ത്രണം തെറ്റി ട്രാക്ടറിന്റെ പിന്നില്‍ വന്നിടിച്ചു. തുടര്‍ന്ന് മിക്‌സര്‍ യൂണിറ്റുമായി ട്രാക്ടര്‍ മറിയുകയായിരുന്നു. മലയാലപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …