കുറ്റൂരില്‍ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം: കാര്‍ അടിച്ചു തകര്‍ത്തു

1 second read
Comments Off on കുറ്റൂരില്‍ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം: കാര്‍ അടിച്ചു തകര്‍ത്തു
0

തിരുവല്ല: കുറ്റൂരില്‍ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഗണര്‍ കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു. തുകലശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂര്‍ കല്ലൂരേത്ത് വീട്ടില്‍ ഉമാദേവിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്.

ഉമാദേവിയും മാതാവ് ശാന്തകുമാരി അമ്മ(83)യും മാത്രമാണ് വീട്ടില്‍ താമസം. രാവിലെ ഏഴു മണിയോടെ ശാന്തകുമാരി അമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ന്ന നിലയില്‍ കണ്ടത്. അയല്‍വാസിയുമായി വര്‍ഷങ്ങളായി വഴിതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇതാവാം അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. വീടിന്റെ മുന്‍ വാതിലിന്റെ പടിയില്‍ പൂച്ച, എലി എന്നിവ കൊന്ന് കൊണ്ടു വയ്ക്കുന്നത് പതിവാണെന്നും ഉമാദേവി പറഞ്ഞു. ഉമാദേവിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

പഠന ആവശ്യത്തിനായി മകന്‍ ബാംഗ്ലൂരിലും മകള്‍ പോണ്ടിച്ചേരിയിലും ആണ് ഉള്ളത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.

 

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…