മുറിച്ചിട്ട മരം ജെസിബിയുടെ ബക്കറ്റില്‍ നിന്ന് തെന്നിമാറി: ഫയര്‍ സേനാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0 second read
Comments Off on മുറിച്ചിട്ട മരം ജെസിബിയുടെ ബക്കറ്റില്‍ നിന്ന് തെന്നിമാറി: ഫയര്‍ സേനാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
0

അടൂര്‍: മുറിച്ചിട്ട മരത്തിന്റെ കഷണം നീക്കുന്നതിനിടെ ജെസിബിയുടെ ബക്കറ്റില്‍ നിന്ന് തെന്നി മാറി. ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അടൂര്‍ മാരൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്‍ വശത്ത് ആല്‍ത്തറയില്‍ നിന്നിരുന്ന ആല്‍മരം കാറ്റില്‍ കടപുഴകി റോഡിന് കുറുകെ വീണു ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു.

രാവിലെ ഒന്‍പതരയോടെ ആയിരുന്നു സംഭവം. ആളപായമില്ല. അടൂര്‍ നിന്നും പത്തനാപുരത്ത് നിന്നും 2 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. ഇതിനിടെയാണ് മുറിച്ചിട്ട മരത്തിന്റെ കഷണം നീക്കിയത് ജെസിബിയില്‍ നിന്ന് തെന്നി മാറി ഫയര്‍ സേനാംഗങ്ങള്‍ക്ക് നേരെ വീണത്. ഇവര്‍ ഓടി മാറിയതിനാല്‍ അപകടം ഒഴിവായി.

അടൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ വി വിനോദ് കുമാര്‍, പത്തനാപുരം സ്‌റ്റേഷന്‍ ഓഫീസര്‍ ശിവകുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ ഫോഴ്‌സ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…