കൊച്ചി: ലൈംഗിക പീഡന കേസുകളില്‍ പിതാവിനെതിരേ ഇരയുടെ മാതാവ് ആരോപണം ഉന്നയിക്കുമ്ബോള്‍ പോക്‌സോ കോടതികള്‍ ജാഗ്രത പാലിക്കണമെന്നു ഹൈക്കോടതി.
ലൈംഗിക പീഡന ആരോപണങ്ങള്‍ പരിഗണിക്കുമ്ബോള്‍, പ്രത്യേകിച്ച് ദമ്ബതികള്‍ തമ്മില്‍ വിവാഹ, കസ്‌റ്റഡി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ജാഗ്രതയോടെ പോക്‌സോ കേസ് കൈകാര്യം ചെയ്യണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
ഭര്‍ത്താവ് മൂന്നു വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു ഭാര്യ നല്‍കിയ കേസാണ് പരാമര്‍ശത്തിന് ആധാരം. കുട്ടിയുടെ സംരക്ഷണത്തിനായി ദമ്ബതികള്‍ നിരന്തരമായ ദാമ്ബത്യതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഹര്‍ജിക്കാരനെതിരേ അമ്മ നല്‍കിയ പരാതി വ്യാജമാണെന്നും കുട്ടിയുടെ സംരക്ഷണാവകാശം കിട്ടാനായിരുന്നു ഇതെന്നും ജസ്‌റ്റീസ് പി.വി.കുഞ്ഞികൃഷ്‌ണന്‍ കണ്ടെത്തി. വിവാഹ തര്‍ക്കങ്ങളുണ്ടാകുമ്ബോള്‍ പിതാവ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കുറ്റാരോപിതര്‍ക്കും കുട്ടിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും വൈകാരിക ക്ലേശമുണ്ടാക്കുന്നുവെന്ന് കോടതി വ്യക്‌തമാക്കി. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പരാതിക്കാരനെതിരേ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 22 (തെറ്റായ പരാതി അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ക്കുള്ള ശിക്ഷ) പ്രകാരം അനേ്വഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാനും അനേ്വഷണ ഉദ്യോഗസ്‌ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
എഫ്.ഐ.ആറും അന്തിമ റിപ്പോര്‍ട്ടും വിശകലനം ചെയ്‌തപ്പോള്‍ അമ്മയുടെ ആരോപണങ്ങള്‍ സംശയാസ്‌പദമാണെന്ന് കോടതി നിരീക്ഷിച്ചു. 2015 ഏപ്രിലില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ലൈംഗികാതിക്രമത്തിനിരയായതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി അമ്മ അവകാശപ്പെട്ടെങ്കിലും 2015 ജൂലൈ വരെ പരാതി നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധിച്ച ഗൈനക്കോളജിസ്‌റ്റിന്റെ പേര് കോടതി സംശയാസ്‌പദമാണെന്ന് കണ്ടെത്തി. കുട്ടിയെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കുട്ടിക്ക് പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും കോടതി കണ്ടെത്തി. ഭര്‍ത്താവിനെതിരെ പോരാടാന്‍ അമ്മ മൂന്നു വയസുള്ള കുട്ടിയെ ആയുധമാക്കിയ കേസാണിത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയശേഷമാണ് അമ്മ ലൈംഗികാതിക്രമം ആരോപിച്ച് പരാതി നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ഇടപഴകുന്നത് സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടും കോടതി പരാമര്‍ശിച്ചു. കുട്ടി സന്തോഷവാനാണെന്നും പിതാവിനോടുള്ള അടുപ്പത്തില്‍ അമ്മ അസന്തുഷ്‌ടയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആവര്‍ത്തിച്ച് ട്യൂഷന്‍ നല്‍കിയിട്ടും, അമ്മയേക്കാള്‍ കൂടുതല്‍ അച്‌ഛനെ സ്‌നേഹിക്കുന്നെന്നാണ് കുട്ടി മജിസ്‌ട്രേറ്റിനോട് പറഞ്ഞത്. കേസിന്റെ വസ്‌തുതകള്‍ കണക്കിലെടുത്ത്, ഹര്‍ജിക്കാരനെതിരായ നടപടികള്‍ കോടതി റദ്ദാക്കി.