പന്തളം: വയനാട് ദുരന്തഭൂമിയില്‍ നൂറു കണക്കിന് സഹോദരങ്ങളുടെ വിയോഗത്തിലും നാശനഷ്ടത്തിലും കേരളമാകെയും ഇന്ത്യയും ലോക രാജ്യങ്ങളും മരവിച്ചു നില്‍ക്കുമ്പോള്‍ നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ കേക്കുമുറിച്ച് ആഘോഷം. സര്‍ക്കാര്‍ രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അധ്യക്ഷയുടെ നേതൃത്വത്തില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ജനാധിപത്യ ബോധവും മാന്യതയും അല്പമെങ്കിലും ഉണ്ടെങ്കില്‍ നഗരസഭ അധ്യക്ഷ എത്രയും വേഗം രാജിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നഗരസഭയുടെ നിയന്ത്രണത്തിലുള്ള അറത്തില്‍മുക്ക് വെല്‍നസ് സെന്റര്‍ വാര്‍ഷിക ആഘോഷമാണ് നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത വിധത്തില്‍ ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ കേക്ക് മുറിച്ചും കലാപരിപാടികളോട് കൂടിയും ആഘോഷിച്ചത്.
ഈ പ്രവര്‍ത്തനം പന്തളത്തെ ജനതയ്ക്ക് തന്നെ അപമാനകരമാണെന്ന് യോഗം വിലയിരുത്തി. മണ്ഡലം പ്രസിഡന്റ് എസ്. ഷെരീഫ് അധ്യക്ഷത വഹിച്ചു. കെ.ആര്‍ വിജയകുമാര്‍, പന്തളം മഹേഷ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രന്‍, എ. നൗഷാദ് റാവുത്തര്‍, പി.എസ്. വേണുകുമാരന്‍ നായര്‍, ഇ.എസ്.നുജുമുദീന്‍, പി.പി.ജോണ്‍, ജി. അനില്‍കുമാര്‍, ബൈജു മുകടിയില്‍, ശാന്തി സുരേഷ്, വിനോദ് മുകടിയില്‍, രാഹുല്‍ രാജ്, അഭിജിത്ത് മുകടിയില്‍, സോളമന്‍ വരവുകാലായില്‍, മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.