തുമ്പമണില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ യുവാവ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍: മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

0 second read
Comments Off on തുമ്പമണില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ യുവാവ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍: മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
0

പന്തളം: കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പമണ്‍ പാണ്ടിയാന്‍ തുണ്ടില്‍ കിഴക്കേതില്‍ അലക്‌സാണ്ടറുടെ മകന്‍ ജോജന്‍ അലക്‌സിന്റെ (35) മൃതദേഹമാണ് തുമ്പമണ്‍-കീരുകുഴി റോഡില്‍ പമ്പു പാലത്തിനു സമീപത്തെ തോട്ടിലെ വെളളത്തില്‍ കാണപ്പെട്ടത്.

മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. രണ്ടു ദിവസമായി ജോജനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തും. ജോജന്‍ അവിവാഹിതനാണ്. മാതാവ്: മേരി.പന്തളം പോലീസ് കേസെടുത്തു.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …