പത്തനംതിട്ട: പ്രമാടം നേതാജി സ്‌കൂളിന് സമീപം വീടിനോട് ചേര്‍ന്ന ബ്യൂട്ടി പാര്‍ലറില്‍ തീപിടുത്തം. പ്രമാടം ടോംസ് കോട്ടേജിനോട് ചേര്‍ന്ന ഓടിട്ട മുറിയിലെ ഫബ്യൂട്ടി പാര്‍ലറിലാണ് തീ പിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
വെട്ടിപ്പുറം സ്വദേശിനി ജയയാണ് സ്ഥാപനം നടത്തുന്നത്. രാവിലെ 11.30 നായിരുന്നു സംഭവം. ഈ സമയം മുറിയില്‍ ആരും ഉണ്ടായിരുന്നില്ല. റോഡില്‍ കൂടി പോയവരാണ് തീയും പുകയും ഉയരുന്നത് കണ്ട് അഗ്‌നി രക്ഷാ സേനയെ അറിയിച്ചത്. സീലിങ് മുഴുവന്‍ കത്തി മുറിയില്‍ ഉണ്ടായിരുന്ന തുണികളും മറ്റ് സാധനങ്ങളും നശിച്ചു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പത്തനംതിട്ട അഗ്‌നിരക്ഷാസേന ഓഫീസില്‍ നിന്നും അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സാബുവിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് എന്‍ജിന്‍ എത്തി തീയണച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എസ്. രഞ്ജിത്ത്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മാരായ അജു, കെ. ക. രാമകാന്തന്‍, ടി.നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.