ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് സതീശന്‍: സുധാകരനെ തത്വത്തില്‍ തള്ളി പ്രതിപക്ഷ നേതാവ്

0 second read
Comments Off on ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് സതീശന്‍: സുധാകരനെ തത്വത്തില്‍ തള്ളി പ്രതിപക്ഷ നേതാവ്
0

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഭാവന നല്‍കിയ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും വിഎം സുധീരനെയും പിന്തുണച്ച പ്രതിപക്ഷ നേതാവ് സംഭാവനയെ എതിര്‍ത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷനെ തത്വത്തില്‍ തള്ളുകയും ചെയ്തു.

സിഎംഡിആര്‍എഫിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും ജനത്തിന് ഈ ഫണ്ടുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. ജനം അങ്ങനെ പണം സംഭാവന ചെയ്യുന്നതില്‍ മടിക്കുന്നുണ്ടെങ്കില്‍ ആ സംശയം ദുരീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാതെ അവരെ അറസ്റ്റ് ചെയ്യാനല്ല. വിഎം സുധീരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. സംശയമുള്ളവരോട് ഇതൊരു വ്യത്യസ്ത അക്കൗണ്ടാണെന്ന് പറഞ്ഞാല്‍ തീരുമെന്നും പറഞ്ഞു.

ഇത് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സമയമല്ലെന്നും വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ രാജ്യസഭയിലും ലോക്സഭയിലും എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും പറഞ്ഞു. ദുരിതബാധിതര്‍ക്കായി കെപിസിസി നൂറ് വീട് വച്ച്‌ നല്‍കുമെന്നും വിഡി സതീശന്‍ പറഞ്ഞു. നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഭാവന നല്‍കിയത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഇടതുപക്ഷത്തിന് പണം നല്‍കേണ്ട ആവശ്യമില്ലെന്നും സംഭാവന നല്‍കാന്‍ കോണ്‍ഗ്രസിന് അതിന്റേതായ ഫോറങ്ങളുണ്ടെന്നും അതിലൂടെ സംഭാവന നല്‍കുകയാണ് വേണ്ടതെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

നേരത്തേ രമേശ് ചെന്നിത്തല ഒരുമാസത്തെ ശമ്ബളമാണ് സംഭാവനയായി നല്‍കിയത്. സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം സിനിമാ, രാഷ്ട്രീയം, ബിസിനസ്സുകാര്‍, സാധാരണ ജനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറയില്‍ നിന്നുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ട്. വ്യാപകമായ പ്രചാരണങ്ങളാണ് ദുരിതാശ്വാസനിധിക്കെതിരെ നടക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…