ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റില്‍

0 second read
Comments Off on ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റില്‍
0

കടമ്പനാട്: ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. തുവയൂര്‍ തെക്ക് നെടുംകുന്ന് മലനട നെടിയകാലായില്‍ രതീഷി(35) നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കടമ്പനാട് കീഴൂട്ട്കാവ് ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്നാണ് പണം മോഷ്ടിച്ചത്. വെള്ളിയാഴ്ച രാത്രി 12 ന് സംശയാസ്പദമായ സാഹചര്യത്തില്‍ നെടുംകുന്ന് മലനട ഭാഗത്ത് വച്ച് കണ്ട രതീഷിനെ നാട്ടുകാരാണ് തടഞ്ഞു വച്ചത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ രതീഷിന്റെ കൈയില്‍ നിന്നും പണം കണ്ടെത്തി.

Load More Related Articles
Comments are closed.

Check Also

വെച്ചൂച്ചിറ മണ്ണടിശാലയില്‍ മാങ്ങ പറിക്കുന്നതിനിടെ  യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

വെച്ചൂച്ചിറ: മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. വെച്ചൂച്ചിറ മണ്ണടി ശാല പാറയ…