പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍ (59) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മഹിളാ അസോസിയേഷന് പത്തനംതിട്ട ഏരിയാ ജോയിന്റ് സെക്രട്ടറിയും സിപിഎം മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. നാല് തവണ മൈലപ്ര പഞ്ചായത്തംഗവുമായിരുന്നു. സംസ്ക്കാരം ഞായർ 1 മണി.
മൈലപ്ര മാധവവിലാസത്തില്‍ എന്‍ ആര് സുനില്‍ കുമാര്‍ (സിപിഎം മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗം, എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ്) ആണ് ഭര്‍ത്താവ്. മക്കള്‍: ശരത് എസ്. കുമാര്‍ (ബാങ്ക് ഓഫ് ബറോഡ പന്തളം ബ്രാഞ്ച്), ശ്യാമിലി എസ്.കുമാര്‍ (മൈലപ്ര പഞ്ചായത്ത് ഇന്റേറണ്). മരുമക്കള്‍: അശ്വതി ശരത്, അരുണ്‍ ബാനര്‍ജി (ജിയോ ടെക്നിക്കല്‍ അസിസ്റ്റന്റ് എറണാകുളം).